വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ സൈന നേവാള്‍ ക്വാര്‍ട്ടറില്‍

സിയോള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടറിലെത്തി. ആതിഥേയതാരം കിം ഗഇയൂനിനെ 21-18, 21-18 എന്ന സ്‌കോറില്‍ കടുത്തപോരാട്ടത്തിനൊടുവിലാണ് സൈന കീഴടക്കിയത്. മത്സരം 36 മിനിറ്റ് നീണ്ടുനിന്നു. സമീപകാലത്ത് മോശം ഫോമില്‍ കളിക്കുന്ന സൈനയ്ക്ക് കൊറിയന്‍ ഓപ്പണിലെ മുന്നേറ്റം ആത്മവിശ്വാസമേകുന്നതാണ്.

ആദ്യ ഗെയിമില്‍ 6-1 എന്ന നിലയില്‍ മുന്നിലായിരുന്നപ്പോള്‍ സൈന മത്സരം അനായാസമായി നേടുമെന്ന് തോന്നിച്ചിരുന്നു. പിന്നീട് 10-2 എന്ന നിലയില്‍ സൈന മുന്നേറി. പിന്നില്‍ നിന്നും തിരിച്ചടിച്ച കിം 10-6 എന്ന സ്‌കോറിലെത്തി. മത്സരത്തില്‍ സൈന പിന്നോക്കം പോയതോടെ 16-16 എന്ന നിലയില്‍ സമനിലയിലെത്തിച്ചെങ്കിലും തുടര്‍ച്ചയായ മൂന്നു പോയന്റുകള്‍ നേടിയ സൈന 21-18 എന്ന നിലയില്‍ സെറ്റ് സ്വന്തമാക്കി.

saina

രണ്ടാം സെറ്റില്‍ കൊറിയന്‍ താരത്തിന്റെ ആധിപത്യത്തോടെയാണ് കളി തുടങ്ങിയത്. തുടക്കത്തില്‍ അവര്‍ അഞ്ച് പോയന്റുകള്‍ക്ക് മുന്നിലായിരുന്നു. ശക്തമായി തിരിച്ചുവന്ന സൈന പിന്നീട് 13-13ന് ഒപ്പമെത്തി. ഇവിടെവെച്ച് തുടര്‍ച്ചയായി ലീഡ് നേടിയ സൈന പിന്നീട് 21-18 എന്ന നിലയില്‍ സെറ്റും മാച്ചും സ്വന്തമാക്കുകയായിരുന്നു. നേരത്തെ ഇന്ത്യന്‍ താരങ്ങളായ സമീര്‍ വര്‍മയും, വൈഷ്ണവി റെഡ്ഡിയും ടൂര്‍ണമെന്റില്‍നിന്നും പുറത്തായതിനാല്‍ സൈന മാത്രമാണ് ഇന്ത്യന്‍ പ്രതീക്ഷയായി ശേഷിക്കുന്നത്.

Story first published: Thursday, September 27, 2018, 17:49 [IST]
Other articles published on Sep 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X