Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍; ക്വാര്‍ട്ടറില്‍ സൈന നേവാള്‍ പൊരുതിത്തോറ്റു

സിയോള്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നേവാള്‍ പൊരുതിത്തോറ്റു. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയ്‌ക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സൈന കീഴടങ്ങിയത്. സ്‌കോര്‍ 21-15, 15-21, 20-22. ആതിഥേയതാരം കിം ഗഇയൂനിനെ 21-18, 21-18 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചാണ് സൈന നേരത്തെ ക്വാര്‍ട്ടറിലെത്തിയത്.

ക്വാര്‍ട്ടറില്‍ നാലു മാച്ച് പോയന്റുകള്‍ നഷ്ടമാക്കിയാണ് സൈന തോറ്റതെന്നത് തോല്‍വിയുടെ ആഘാതം വര്‍ധിപ്പിക്കുന്നു. മാച്ചു പോയന്റുകളില്‍ റാലികള്‍ നീണ്ടതോടെ സൈനയ്ക്ക് കാലിടറുകയായിരുന്നു. ആദ്യ സെറ്റില്‍ തുടര്‍ച്ചയായ മൂന്നു പോയന്റുകളോടെയാണ് ഓകുഹാര കുതിപ്പ് തുടങ്ങിയത്. തിരിച്ചടിച്ച സൈന മത്സരത്തില്‍ നിയന്ത്രണം ഏറ്റെടുത്തതോടെ 21-15 എന്ന സ്‌കോറില്‍ സെറ്റ് സ്വന്തമാക്കി.

saina

രണ്ടാം സെറ്റില്‍ സൈന താളം കണ്ടെത്താന്‍ പരാജയപ്പെട്ടതോടെ ഓകുഹാര വ്യക്തമായ ലീഡുമായി മുന്നേറി. സൈന ആദ്യ സെറ്റ് നേടിയ അതേ പോയന്റുനിലയില്‍ ഓകുഹാര രണ്ടാം സെറ്റ് തന്റെ പേരിലാക്കുകയായിരുന്നു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ 10-5 എന്ന സ്‌കോറിന് സൈന മുന്നിലെത്തിയിരുന്നു. പിന്നാടെ 10-8 എന്ന നിലയില്‍ ഓകുഹാര തിരിച്ചുവന്നു. മത്സരത്തില്‍ പിന്നീട് സൈന 20-16 എന്ന നിലയിലെത്തിയിരുന്നെങ്കിലും നാല് മാച്ചുപോയന്റുകള്‍ രക്ഷിച്ചെടുത്ത ഓകുഹാര 20-22 എന്ന സ്‌കോറിന് സെറ്റും മാച്ചും സ്വന്തമാക്കി. ജാപ്പനീസ് താരം അകാനെ യമാഗുച്ചിയാണ് സെമിയില്‍ ഓകുഹാരയുടെ എതിരാളി.

Story first published: Saturday, September 29, 2018, 9:15 [IST]
Other articles published on Sep 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+