ഇഞ്ചിയോണ്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം പി കശ്യപ് ക്വാര്‍ട്ടറിലെത്തി. മലേഷ്യയുടെ ഡാരന്‍ ല്യൂവിനെ പരാജയപ്പെടുത്തിയാണ് കശ്യപിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. സ്കോര്‍ 21-17, 11-21, 21-12. 56 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ മികച്ച പ്രകടനം കശ്യപ് പുറത്തെടുത്തു. പരിക്കില്‍നിന്നും മോചിതനായി തിരിച്ചെത്തിയശേഷമുള്ള ഇന്ത്യന്‍താരത്തിന്റെ ആദ്യ ക്വാര്‍ട്ടര്‍ കൂടിയാണ് കൊറിയ ഓപ്പണിലേത്.
കൊറിയ ഓപ്പണില്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കശ്യപ് പ്രതീക്ഷ നിലനിര്‍ത്തി. നേരത്തെ പിവി സിന്ധുവും സൈന നേവാളും ആദ്യ റൗണ്ടില്‍തന്നെ പുറത്തായിരുന്നു. കൊറിയന്‍ താരമായ കിം ഗാ ഇയൂനിനെതിരെ മത്സരിക്കുന്നതിനിടയില്‍ പരിക്കിനെ തുടര്‍ന്ന് സൈന പിന്മാറുകയായിരുന്നു. ആദ്യ സെറ്റ് സൈന 21-19ന് നേടിയിരുന്നു. രണ്ടാം സെറ്റില്‍ 18-21ന് തോറ്റു. മൂന്നാം സെറ്റില്‍ എതിരാളി 8-1ന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സൈനയുടെ പിന്മാറ്റം.
സെബാസ്റ്റ്യന്‍ കോ വീണ്ടും ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് അത്ലറ്റിക് ഫെഡറേഷന്റെ പ്രസിഡന്റ്
അമേരിക്കന്‍ താരം ബെയ്വന് സാങ്ങിനെതിരെയാണ് സിന്ധു നേരത്തെ തോല്‍വി സമ്മതിച്ചത്. സ്കോര്‍ 21-7, 22-24, 15-21. ലോക ചാമ്പ്യനായശേഷം തുടര്‍ച്ചയായ രണ്ടാമത്തെ ടൂര്‍ണമെന്റിലാണ് സിന്ധു അപ്രതീക്ഷിതമായി പുറത്താകുന്നത്. പുരുഷ വിഭാഗത്തില്‍ പ്രതീക്ഷയായിരുന്ന സായ് പ്രണീതും ആദ്യ റൗണ്ടില്‍ പുറത്തായി. ഡെന്മാര്ക്കിന്റെ ആന്‍ഡേഴ്സ് അന്റോന്സനെതിരായ മത്സരത്തിനിടെ പരിക്കുമൂലം പ്രണീത് പിന്മാറുകയായിരുന്നു.