ഇഞ്ചിയോണ്‍: കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം പി കശ്യപ് സെമി ഫൈനലില്‍ പൊരുതിത്തോറ്റു. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടയോടാണ് കശ്യപ് പരാജയപ്പെട്ടത്. സ്കോര്‍ 21-13, 21-15. ഇതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. മൊമോട്ടയുടെ കടുത്ത ആക്രമണത്തെ അതിജീവിക്കാന്‍ കശ്യപിന് കഴിഞ്ഞില്ല.
ആദ്യ സെറ്റിന്റെ തുടക്കത്തില്‍ മൊമോട്ടയ്ക്കെതിരിരെ ഒപ്പത്തിനൊപ്പം നില്ക്കുന്ന കളി കാഴ്ചവെക്കാന്‍ കശ്യപിന് കഴിഞ്ഞു. ഇരു കളിക്കാരും ആക്രമിച്ചാണ് കളിച്ചത്. സമീപകാലത്ത് മികച്ച ഫോമില്‍ കളിക്കുന്ന മികവിനൊപ്പമെത്താന്‍ കശ്യപ് പ്രയാസപ്പെടുകയായിരുന്നു. എതിരാളിയുടെ പിഴവുകളെല്ലാം പോയന്റുകളാക്കി മാറ്റാന്‍ കശ്യപിന് കഴിഞ്ഞെങ്കിലും അന്തിമവിജയം നേടാനായില്ല.
ബ്രിട്ടനെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീം
ഡെന്മാര്ക്കിന്റെ ജാന്‍ ഒ ജോര്ഗെന്സെനെ വീഴ്ത്തിയാണ് കശ്യപ് സെമിയിലെത്തിയത്. സ്കോര്‍ 24-22, 21-8. സമീപകാലത്തെ കശ്യപിന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ് ക്വാര്‍ട്ടറില്‍ പുറത്തെടുത്തത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കശ്യപ് ഒരു ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്. അതേസമയം, ഏറെ പ്രതീക്ഷകളോടെ ടൂര്‍ണമെന്റിലെത്തിയ പിവി സിന്ധുവും സൈന നേവാളും ആദ്യ റൗണ്ടില്‍തന്നെ പുറത്തായിരുന്നു.