ഇഞ്ചിയോണ്‍: ചൈന ഓപ്പണ്‍ ബാഡ്മിന്റണിന് പിന്നാലെ ഇന്ത്യന്‍താരം പിവി സിന്ധുവിന് കൊറിയ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിലും ഞെട്ടിക്കുന്ന തോല്‍വി. ആദ്യ റൗണ്ടില്‍ തന്നെ സിന്ധു തോല്‍വി ഏറ്റുവാങ്ങി. അമേരിക്കന്‍ താരം ബെയ്വന് സാങ്ങിനെതിരെയാണ് സിന്ധുവിന്റെ തോല്‍വി. സ്കോര്‍ 21-7, 22-24, 15-21. ഈ മാസം ആദ്യം ലോക ചാമ്പ്യന്‍ഷിപ്പില്‍ സാങ്ങിനെ സിന്ധു തോല്‍പ്പിച്ചിരുന്നെങ്കിലും ഇത്തവണ അടിതെറ്റി.
രണ്ടാം സെറ്റില്‍ മാച്ച് പോയന്റ് ലഭിച്ചശേഷമായിരുന്നു സിന്ധുവിന്റെ തോല്‍വി. രണ്ടാം സെറ്റില്‍ തോല്‍വി മുഖാമുഖം കണ്ട അമേരിക്കന്‍ താരം ശക്തമായി തിരിച്ചുവരികയും നിര്‍ണായകമായ മൂന്നാം സെറ്റും സ്വന്തമാക്കി രണ്ടാം റൗണ്ടില്‍ കടക്കുകയും ചെയ്തു. ചൈന ഓപ്പണിലും സിന്ധു അനാവശ്യ പിഴവുകളിലൂടെയാണ് തോല്‍വി ചോദിച്ചുവാങ്ങിയത്. പരിശീലക രാജിവെച്ച സമ്മര്‍ദ്ദവും ലോക ചാമ്പ്യനായ സിന്ധുവിനെ അലട്ടിയതായാണ് സൂചന.
ലോകകപ്പ് യോഗ്യത; ബംഗ്ലാദേശിനെ ജയിച്ചേ തീരൂ, 29 അംഗങ്ങളുമായി ഇന്ത്യന്‍ ഫുട്ബോള്‍ ക്യാമ്പ്
പുരുഷ വിഭാഗത്തില്‍ പ്രതീക്ഷയായിരുന്ന സായ് പ്രണീതും ആദ്യ റൗണ്ടില്‍ പുറത്തായി. ഡെന്മാര്ക്കിന്റെ ആന്‍ഡേഴ്സ് അന്റോന്സനെതിരായ മത്സരത്തിനിടെ പരിക്കുമൂലം പ്രണീത് പിന്മാറുകയായിരുന്നു. ആദ്യ സെറ്റ് 9-21ന് തോറ്റ ഇന്ത്യന്‍ താരം രണ്ടാം സെറ്റില്‍ 7-11ന് പിറകില്‍ നില്‍ക്കുമ്പോഴായിരുന്നു പിന്മാറ്റം. ചൈന ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് പ്രണീത് പുറത്തായത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് സായ് പ്രണീത്.