വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറിയ മാസ്‌റ്റേഴ്‌സ്; കെ ശ്രീകാന്തും സമീര്‍ വര്‍മയും പുറത്ത്

ഗ്വാങ്ജു: കൊറിയ മാസറ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ താരങ്ങളായ കെ ശ്രീകാന്തും സമീര്‍ വര്‍മയും പുറത്തായി. ജപ്പാന്റെ കന്റ സുനേയമയ്‌ക്കെതിരെയാണ് ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍ 14-21, 19-21. ആദ്യ സെറ്റില്‍ എതിരാളിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതിരുന്ന ശ്രീകാന്ത് രണ്ടാം സെറ്റിന്റെ അവസാനവും മത്സരം കൈവിട്ടു. ആദ്യ റൗണ്ടില്‍ ഹോങ്കോങ്ങിന്റെ വോങ് വിങ് കി വിന്‍സെന്റിനെ 21-18, 21-17 എന്ന സ്‌കോറിനാണ് ശ്രീകാന്ത് മറികടന്നത്.

ടൂര്‍ണമെന്റിലെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സമീര്‍ വര്‍മയും പുറത്തായി. കൊറിയയയുടെ കിം ഡോങ്ഹുനിനെതിരെയായണ് സമീറിന്റെ പരാജയം. സ്‌കോര്‍ 21-19, 21-12. ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം നിന്ന സമീര്‍ രണ്ടാം ഗെയിമില്‍ തീര്‍ത്തും നിറംമങ്ങി. സമീപകാലത്തായി ഇന്ത്യന്‍ താരങ്ങള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ നടത്തുന്ന നിരാശാജനകമായ പ്രകടനം കൊറിയയിലും ആവര്‍ത്തിച്ചു.

ആള് കൂടിയതുകൊണ്ട് മാത്രം കാര്യമില്ല, പിങ്ക് ബോള്‍ ടെസ്റ്റിനെ കുറിച്ച് സച്ചിന്‍ആള് കൂടിയതുകൊണ്ട് മാത്രം കാര്യമില്ല, പിങ്ക് ബോള്‍ ടെസ്റ്റിനെ കുറിച്ച് സച്ചിന്‍

srikanth

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വനിതാ താരങ്ങള്‍ പങ്കെടുത്തിരുന്നില്ല. സൈന നേവാള്‍ അവസാന നിമിഷം പിന്മാറുകയായിരുന്നു. പിവി സിന്ധുവും ഇന്ത്യയുടെ ഡബിള്‍സ് താരങ്ങളും ടൂര്‍ണമെന്റിനെത്തിയില്ല. ശ്രീകാന്തും സമീറും പുറത്തായതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വെല്ലുവിളിയും അവസാനിച്ചു.

Story first published: Thursday, November 21, 2019, 13:58 [IST]
Other articles published on Nov 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X