ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ടൂര്‍ണമെന്റില്‍ അവശേഷിച്ച കെ ശ്രീകാന്ത് മൂന്നാം റൗണ്ടില്‍ പുറത്തായതോടെയാണിത്. മൂന്നു സെറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് കൊറിയന്‍ താരം ലീ ഡോങ്ങിനെതിരെ തോല്‍വി വഴങ്ങിയത്. സ്കോര്‍ 21-19, 16-21, 18-21. മത്സരം ഒരു മണിക്കൂറും 19 മിനിറ്റും നീണ്ടുനിന്നു.
ശ്രീകാന്തിന്റെ പുറത്താകലോടെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സാന്നിധ്യം ഇല്ലാതായി. സമീപകാലത്ത് മോശം ഫോമില്‍ കളിക്കുന്ന ശ്രീകാന്തിന് ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ, പിവി സിന്ധു, എച്ച് എസ് പ്രണോയ് എന്നിവര്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. പുരുഷന്മാരുടെ ഡബിള്‍സിലും ഇന്ത്യയ്ക്ക് കരുത്തുകാണിക്കാനായില്ല. മനു അത്രി, ബ സുമീത് റെഡ്ഡി സഖ്യം പ്രീക്വാര്‍ട്ടറില്‍ തോറ്റു.
ലോക മൂന്നാം നമ്പറായ സിന്ധു ചൈനയുടെ പതിനാലാം റാങ്കുകാരിയായ ഗയോ ഫാങ്ജിക്കെതിരെ മോശം കളി പുറത്തെടുത്താണ് കഴിഞ്ഞദിവസം തോറ്റത്. സ്കോര്‍ 18-21, 19-21. തുടര്‍ച്ചയായ അനാവശ്യപിഴവുകള്‍ സിന്ധുവിന്റെ തോല്‍വിക്ക് കാരണമായി. ഇന്തോനേഷ്യയുടെ ആന്റണി ജിന്റിങ്ങിനെതിരെ 14-21, 17-21 എന്ന സ്കോറിന് മലയാളിയായ പ്രണോയിയും തോല്‍വി വഴങ്ങി. മിക്സഡ് ഡബിള്‍ സഖ്യമായ പ്രണവ് ജെറി, സിക്കി റെഡ്ഡി സഖ്യം 16-21, 16-21 എന്ന സ്കോറിന് മലേഷ്യന്‍ സഖ്യത്തോടും അടിയറവ് പറഞ്ഞു.
ഇംഗ്ലണ്ടിലെ ദുരന്തം ഇനി ആവര്‍ത്തിക്കരുത്... ബിസിസിഐക്ക് മുന്നില്‍ ഡിമാന്റ് വച്ച് ശാസ്ത്രി