ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്തിന് തോല്‍വി. സെമിയില്‍ ഹോങ്കോങ്ങിന്റെ ലീ ചൗക്ക് ഇയു ആണ് ശ്രീകാന്തിനെ അട്ടമറിച്ചത്. സ്കോര്‍ 9-21, 23-25. ആദ്യ സെറ്റിലെ ദയനീയ പ്രകടനത്തിനുശേഷം രണ്ടാം സെറ്റില്‍ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രീകാന്തിന് സുവര്‍ണാവസം ലഭിച്ചെങ്കിലും മുതലെടുക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം ഗെയിമില്‍ 7 ഗെയിം പോയന്റുകളാണ് ശ്രീകാന്ത് നഷ്ടമാക്കിയത്. 15-20 എന്ന നിലയില്‍ പിന്നിലായിരുന്ന ലീ ചൗക്ക് 25-23 എന്ന നിലയില്‍ ഇന്ത്യന്‍ താരത്തിനെതിരെ ഗെയിമും മത്സരവും സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം ഭാഗ്യം കടാക്ഷിച്ച ശ്രീകാന്തിന് ഇത്തവണ ഫൈനലിലെത്താന്‍ മികച്ച അവസരമുണ്ടായിരുന്നു. ആദ്യ റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയും, ക്വാര്‍ട്ടറില്‍ ചൈനയുടെ ചെന്‍ ലോങ്ങും പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ശ്രീകാന്തിന് സെമിയിലെത്താന്‍ കഴിഞ്ഞത്.
എടിപി ഫൈനല്‍സ്; സെമിയില്‍ ഫെഡററെ ഞെട്ടിച്ച് സിറ്റ്സിപാസ് ഫൈനലില്‍
സീസണില്‍ മോശം പ്രകടനമായിരുന്നു ശ്രീകാന്തിന്റേത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ ഓപ്പണില്‍ സെമിയിലെത്തിയശേഷമാണ് താരം മറ്റൊരു ടൂര്‍ണമെന്റിന്റെ സെമിയില്‍ എത്തുന്നതും ഇതാദ്യമാണ്. ഒരു ജയംകൂടി സ്വന്തമാക്കിയിരുന്നെങ്കില് സീസണ് അവസാനക്കുമ്പോള്‍ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ ശ്രീകാന്തിന് കഴിയുമായിരുന്നു. എന്നാല്‍, ഒരിക്കല്‍ക്കൂടി ശ്രീകാന്ത് പരാജയം ഏറ്റുവാങ്ങി.