വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോങ്കോങ് ഓപ്പണ്‍; ലോക ഒന്നാം നമ്പര്‍ പിന്‍വാങ്ങി, ശ്രീകാന്ത് രണ്ടാം റൗണ്ടില്‍

ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ട പിന്‍മാറിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ കെ ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തി. മിന്നുന്ന ഫോമില്‍ കളിക്കുന്ന മൊമോട്ട മത്സരത്തിന് മുന്‍പേ ടൂര്‍ണമെന്റില്‍നിന്നും പിന്മാറുകയായിരുന്നു. ഈ വര്‍ഷം 10 കിരീടം നേടിയ താരമാണ് മൊമോട്ട. പിന്മാറാനുള്ള കാരണം വ്യക്തമല്ല.

ലോക പത്താം റാങ്കുകാരനായ ശ്രീകാന്ത് അടുത്ത റൗണ്ടില്‍ ഇന്ത്യന്‍ താരം സൗരഭ് വര്‍മ, ഫ്രഞ്ച് താരം ബ്രൈസ് ലെവര്‍ഡെസ് എന്നിവര്‍ തമ്മിലുള്ള മത്സരവിജയിയെയാണ് നേരിടുക. യോഗ്യതാ മത്സരം കളിച്ചാണ് സൗരഭ് ടൂര്‍ണമെന്റിനെത്തിയത്. ഇന്ത്യന്‍ താരങ്ങളായ സാത്വിക്‌സായ്‌രാജ് റെങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ സഖ്യം മിക്‌സഡ് ഡബിള്‍സില്‍ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. തായ്‌ലന്‍ഡ് ജോഡികളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 16-21, 21-19, 21-17.

Kidambi Srikanth

എടിപി ഫൈനല്‍സ്: ഫെഡറര്‍ക്ക് ജയം, നദാലിനെ വീഴ്ത്തി സെറേവ് എടിപി ഫൈനല്‍സ്: ഫെഡറര്‍ക്ക് ജയം, നദാലിനെ വീഴ്ത്തി സെറേവ്

മറ്റൊരു മിക്‌സഡ് ഡബിള്‍സ് താരങ്ങളായ പ്രണവ് ജെറി ചോപ്ര, എന്‍ സിക്കി റെഡ്ഡി സഖ്യം 10-21, 18-21 എന്ന സ്‌കോറില്‍ തായ്‌ലന്‍ഡ് ടീമിനോട് പരാജയപ്പെട്ടു. പുരുഷ സിംഗിള്‍സില്‍ ബി സായ് പ്രണീത്, സമീര്‍ വര്‍മ, എച്ച് എസ് പ്രണോയ്, പി കശ്യപ് തുടങ്ങിയവര്‍ ബുധനാഴ്ച മത്സരിക്കാനിറങ്ങും. വനിതാ സിംഗിള്‍സില്‍ സൈന നേവാള്‍, പിവി സിന്ധു എന്നിവരും ടൂര്‍ണമെന്റിനായി എത്തിയിട്ടുണ്ട്.

Story first published: Wednesday, November 13, 2019, 9:22 [IST]
Other articles published on Nov 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X