Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സയീദ് മോദി ഇന്റര്‍നാഷണല്‍; കെ ശ്രീകാന്ത് രണ്ടാം റൗണ്ടില്‍

ഹൈദരാബാദ്: സയീദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍താരം കെ ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തി. റഷ്യയുടെ വ്‌ലാഡ്മിര്‍ മാല്‍ക്കോവിനെയാണ് ശ്രീകാന്ത് നേരിട്ടുള്ള സെറ്റില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-12, 21-11. സമീപകാലത്ത് മോശം ഫോമില്‍ കളിക്കുന്ന ശ്രീകാന്ത് എതിരാളിക്കെതിരെ മികവുകാട്ടി. 36 മിനിറ്റുകൊണ്ട് മത്സരം അവസാനിച്ചു. ടൂര്‍ണമെന്റില്‍ കിരീടസാധ്യതയുള്ള താരമാണ് ശ്രീകാന്ത്.

മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍ ആദ്യ റൗണ്ടില്‍ കളിക്കേണ്ടിവന്നില്ല. ഫ്രഞ്ച് താരം തോമസ് റൗക്‌സല്‍ അവസാനനിമിഷം പിന്മാറിയതിനെ തുടര്‍ന്നാണ് ലക്ഷ്യ അടുത്ത റൗണ്ടിലെത്തിയത്. വനിതാ വിഭാഗത്തില്‍ അഷ്മിത ചലിഹ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. വൃഷാലി ഗുമ്മാദിയെ 21-16, 21-16 എന്ന സ്‌കോറിനാണ് അഷ്മിത മറികടന്നത്. രണ്ട് സെറ്റിലും വൃഷാലി കടുത്ത പോരാട്ടം നേരിടേണ്ടിവന്നു.

srikanth

ടൂര്‍ണമെന്റില്‍ നിന്നും സൈന നേവാള്‍, പിവി സിന്ധു തുടങ്ങിയവര്‍ നേരത്തെ പിന്മാറിയിരുന്നു. ഇന്ത്യന്‍ കളിക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്ന ടൂര്‍ണമെന്റില്‍ ലോകത്തിലെ മുന്‍നിര കളിക്കാര്‍ എത്താറില്ല. കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഫോം തിരിച്ചുപിടിക്കാനുള്ള അവസരമാകും ചാമ്പ്യന്‍ഷിപ്പ്. ഈ വര്‍ഷം ഒരു കിരീടവിജയംപോലും ശ്രീകാന്തിന് നേടാനായിട്ടില്ല.

Story first published: Wednesday, November 27, 2019, 17:23 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+