Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഡ്മിന്റണിലും മി ടൂ; വെളിപ്പെടുത്തലുമായി ജ്വാല ഗുട്ട; ഗോപീചന്ദിനെതിരെയെന്ന് സൂചന

ഹൈദരാബാദ്: തങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മി ടു കാമ്പയിനിലൂടെ ലോകമെങ്ങുമുള്ള സ്ത്രീകള്‍ വെളിപ്പെടുത്തലുകള്‍ നടത്തവെ മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും ആരോപണവുമായി രംഗത്തെത്തി. ലൈംഗിക ആരോപണത്തിന് പകരം മാനസികമായ പീഡനവും സ്വജനപക്ഷപാതവും ബാഡ്മിന്റണ്‍ രംഗത്ത് ഉണ്ടെന്നാണ് ജ്വാലയുടെ പ്രധാന ആരോപണം.

2006 മുതല്‍ താന്‍ മാനസിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് ജ്വാല പറഞ്ഞു. ഈ വ്യക്തി ചീഫ് ആയതിനുശേഷം തന്നെ ദേശീയ ടീമില്‍നിന്നും പുറത്താക്കി. പിന്നീട് ടീമില്‍ തിരിച്ചെത്തിയ തന്നെ റിയോ ഒളിമ്പിക്‌സിന് തൊട്ടുപിന്നാലെ വീണ്ടും ടീമില്‍നിന്നും ഒഴിവാക്കി. താന്‍ ബാഡ്മിന്റണ്‍ രംഗത്തുനിന്നും വിരമിക്കാനുണ്ടായ പ്രധാന കാരണം ഇതാണെന്നും ആരുടെയും പേരു വെളിപ്പെടുത്താത്ത ട്വീറ്റില്‍ ജ്വാല പറയുന്നുണ്ട്.

jwala

ദേശീയ കോച്ച് ആയിരുന്ന ഗോപീചന്ദിനെതിരെയാണ് ജ്വാലയുടെ ഒളിയമ്പ് എന്നാണ് മാധ്യമങ്ങളുടെ നിരീക്ഷണം. 2006 മുതല്‍ 2016വരെ തന്നെ നിരന്തരം പുറത്താക്കിക്കൊണ്ടിരുന്നതായി ജ്വാല ആരോപിക്കുന്നു. 2009ല്‍ മികച്ച പ്രകടനത്തോടെ താന്‍ തിരിച്ചുവന്നപ്പോഴാണ് ടീമില്‍ ഇടം പിടിച്ചത്. ആ കാലത്ത് താന്‍ ലോക ഒമ്പതാം റാങ്കുകാരിയായിരുന്നെന്നും മുന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലമെഡല്‍ ജേത്രി പറഞ്ഞു.

ജ്വാല ആരോപിക്കുന്ന കാലഘട്ടത്തില്‍ ദേശീയ പരിശീലകന്റെ മുഖ്യ ചുമതല ഗോപീചന്ദിനായിരുന്നു. സിംഗിള്‍സ് കളിക്കാര്‍ക്ക് പ്രാധ്യാന്യം നല്‍കുന്നെന്നും ഡബിള്‍സ് താരങ്ങളെ ഒഴിവാക്കുന്നുവെന്നുമൊക്കെ നേരത്തെയും ജ്വാല ആരോപിച്ചിട്ടുണ്ട്. അതേസമയം, ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഗോപീചന്ദ് അന്ന് മറുപടിയൊന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നില്ല.

Story first published: Wednesday, October 10, 2018, 12:55 [IST]
Other articles published on Oct 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+