Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അസ്ഹറുദ്ദീനെക്കുറിച്ച് ചോദിച്ചു, ജ്വാല ഗുട്ട പത്രക്കാരോട് ചൂടായി...

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനുമായി എന്താണ് ബന്ധം എന്ന് ചോദിച്ച പത്രക്കാരോട് തട്ടിക്കയറി ജ്വാല ഗുട്ട. സൂറത്തില്‍ ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ജ്വാല ഗുട്ടയോട് അസ്ഹറുമായുളഅള ബന്ധത്തെക്കുറിച്ച് ചോദിച്ചത്. അസ്ഹറുമായി തനിക്ക് ഒരു ബന്ധവും ഇല്ല എന്നും മറിച്ച് കേള്‍ക്കുന്നതെല്ലാം വെറും ഗോസിപ്പ് മാത്രമാണെന്നും ജ്വാല പറഞ്ഞു.

Read Also: അസ്ഹറും സിനിമയാകുന്നു, ആരാണീ മുഹമ്മദ് അസ്ഹറുദ്ദീന്‍?

എന്തിനാണ് നിങ്ങള്‍ ഇക്കാര്യം എന്നോട് വീണ്ടും വീണ്ടും ചോദിക്കുന്നത് - ജ്വാല ക്ഷുഭിതയായി. ഇതിന് മുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ അങ്ങനെ ഒരു ബന്ധം ഇല്ല. മറിച്ചുള്ളതെല്ലാം വെറും കെട്ടുകഥകളാണ് - ജ്വാല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അസ്ഹറുദ്ദീനും ജ്വാല ഗുട്ടയും തമ്മില്‍ സ്‌നേഹത്തിലാണ് വര്‍ഷങ്ങളായി ചില റൂമറുകളുണ്ട്.

jwala-azhar

അസ്ഹറുദ്ദീന്റെ ബയോപിക് ആയ അസ്ഹര്‍ റിലീസിന് ഒരുങ്ങുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ ജ്വാലയോട് അസ്ഹറിനെക്കുറിച്ച് ചോദിച്ചത് എന്നതും ശ്രദ്ധേയമാണ്. ജ്വാലയുമായുള്ള ബന്ധം മാത്രമല്ല, സിനിമയെ വെല്ലുന്ന നാടകീയതകളിലൂടെയായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്റെ കരിയര്‍ മുഴുവനും. ഒരേ സമയം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകനായും വില്ലനായും മാറി ഹൈദരാബാദില്‍ നിന്നുള്ള ഈ സ്‌റ്റൈലിഷ് ബാറ്റ്‌സ്മാന്‍. ഇമ്രാന്‍ ഹാഷ്മിയാണ് അസ്ഹറായി സിനിമയില്‍ എത്തുന്നത്.

ജ്വാല ഗുട്ടയ്ക്കും വിവാദങ്ങള്‍ പുത്തരിയല്ല. ലോക ചാമ്പ്യന്‍ഷിപ്പ് ജയിച്ചുവന്നിട്ടും തന്നെ ആരും തിരിഞ്ഞുനോക്കിയില്ല എന്ന് പരാതി പറയുന്ന ഈ ചൂടന്‍ സുന്ദരിയുടെ പേരില്‍ ഒരുപാട് വിവാദങ്ങളുണ്ട്. ബാഡ്മിന്റണ്‍ കോര്‍ട്ടിന് പുറത്ത് സിനിമയില്‍ ഐറ്റം ഡാന്‍സറായും മോഡലായും ജ്വാല ഗുട്ട ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്.

Story first published: Tuesday, May 10, 2016, 16:44 [IST]
Other articles published on May 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+