Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറിയയില്‍ കൊടുത്താല്‍ ജപ്പാനില്‍ കിട്ടും.... സിന്ധുവിനോട് കണക്കുതീര്‍ത്ത് ഒകുഹാര

ടോക്കിയോ: കൊറിയയില്‍ കൊടുത്ത പണിക്ക് ഇന്ത്യന്‍ സെന്‍സേഷന്‍ പി വി സിന്ധുവിന് ജപ്പാനില്‍ കിട്ടി. ജപ്പാന്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ ആതിഥേയ താരം നൊസോമി ഒകുഹാരയോടാണ് സിന്ധു പരാജയപ്പെട്ടത്. ഒരാഴ്ച മുമ്പ് നടന്ന കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഒകുഹാരയെ വീഴ്ത്തി സിന്ധു ചാംപ്യനായിരുന്നു. അന്നത്തെ പരാജയത്തിനു സ്വന്തം നാട്ടില്‍ വച്ചു ഒകുഹാര ഇത്തവണ കണക്കുതീര്‍ക്കുകയായിരുന്നു.

1

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടിലാണ് ഇന്ത്യന്‍ താരത്തിന് അടിതെറ്റിയത്. 18-21, 8-21ന് ഒകുഹാര ലോക രണ്ടാം നമ്പര്‍ താരം കൂടിയായ സിന്ധുവിനെ നിഷ്പ്രഭയാക്കുകയായിരുന്നു.

2

കൊറിയയില്‍ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധു ഒകുഹാരയെ മലര്‍ത്തിയടിച്ചത്. ലോക ചാംപ്യന്‍ഷിപ്പില്‍ ജപ്പാനീസ് താരത്തിനേറ്റ തോല്‍വിക്ക് സിന്ധു പകരം വീട്ടുകയായിരുന്നു. കൊറിയന്‍ ഓപ്പണില്‍ ജേതാവായതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹൈദരാബാദുകാരി മാറിയിരുന്നു.

Story first published: Thursday, September 21, 2017, 14:28 [IST]
Other articles published on Sep 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+