Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പിവി സിന്ധുവും പ്രണോയിയും രണ്ടാം റൗണ്ടില്‍, ശ്രീകാന്ത് പുറത്ത്

ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ ബാഡമിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവും എച്ച് എസ് പ്രണോയിയും രണ്ടാം റൗണ്ടില്‍ കടന്നപ്പോള്‍ കെ ശ്രീകാന്തും സമീര്‍ വര്‍മയും ആദ്യ റൗണ്ടില്‍തന്നെ പുറത്തായി. ചൈനീസ് താരം യു ഹനെ 21-9, 21-17 എന്ന സ്‌കോറിനാണ് സിന്ധു കീഴ്‌പ്പെടുത്തിയത്. ഞായറാഴ്ച ഇന്തോനേഷ്യന്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ തോറ്റ സിന്ധു ജപ്പാനില്‍ കിരീട പ്രതീക്ഷയിലാണ്.

prannoy

ഇന്ത്യന്‍താരം എച്ച് എസ് പ്രണോയിയാണ് ശ്രീകാന്തിന് ആദ്യ റൗണ്ടില്‍ മടക്ക ടിക്കറ്റ് നല്‍കിയത്. സ്‌കോര്‍ 13-21, 21-11, 22-20. ഇന്തോനേഷ്യയില്‍ രണ്ടാം റൗണ്ടില്‍ പുറത്തായ ശ്രീകാന്തിന് ഇത്തവണ ആദ്യ റൗണ്ട് കടന്നുകൂടാന്‍ കഴിഞ്ഞില്ല. ആദ്യ സെറ്റില്‍ മികച്ച രീതിയില്‍ തുടങ്ങിയിട്ടും മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ തുടര്‍ന്നുള്ള രണ്ട് സെറ്റിലും പ്രണോയ് ജയിക്കാന്‍ അനുവദിച്ചില്ല.

ഡെന്മാര്‍ക്കിന്റെ ആന്‍ഡേഴ്‌സ് അന്റോന്‍സനാണ് സമീര്‍ വര്‍മയെ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 21-17, 21-12. ആദ്യ സെറ്റില്‍ പൊരുതി നോക്കിയ സമീറിന് രണ്ടാം സെറ്റില്‍ മികവിലേക്കുയരാനായില്ല. പുരുഷ ഡബിള്‍സില്‍ പ്രണവ് ജെറി, സിക്കി റെഡ്ഡി സഖ്യവും തോല്‍വി വഴങ്ങി. ചൈനീസ് സഖ്യത്തോട് 21-11, 21-15 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ തോല്‍വി. കഴിഞ്ഞദിവസം ഇന്ത്യയുടെ സായ് പ്രണീത് രണ്ടാം റൗണ്ടിലെത്തിയിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ, സാത്വിക് സായ്‌രാജ് റെങ്കിറെഡ്ഡി സഖ്യവും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

Story first published: Wednesday, July 24, 2019, 17:00 [IST]
Other articles published on Jul 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+