വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; ആദ്യ ദിനം ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡമിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം. ഇന്ത്യയുടെ മുന്‍നിര കളിക്കാരായ പിവി സിന്ധു, കെ ശ്രീകാന്ത്, എച്ച്എസ് പ്രണോയ് എന്നിവര്‍ ജയം നേടി. ജാപ്പനീസ് താരം സായക സാതോവിനെതിരെ 21-17, 7-21, 21-13 എന്ന നിലയിലായിരുന്നു സിന്ധുവിന്റെ വിജയം. പ്രണോയ് 21-18, 21-17 എന്ന സ്‌കോറിന് ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ജൊനാഥന്‍ ക്രിസ്റ്റിയെ തോല്‍പ്പിച്ചു.

badminton

ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് ആന്റണി സിനിസുക്കയുമായാണ് പ്രണോയിയുടെ അടുത്ത മത്സരം. മറ്റൊരു മത്സരത്തില്‍ മുന്‍നിര താരം കെ ശ്രീകാന്ത് 21-13, 21-15 എന്ന സ്‌കോറിന് ചൈനയുടെ ഹുവാങ് യുസിയാങ്ങിനെ തോല്‍പ്പിച്ചു. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ചാമ്പ്യനാകാന്‍ കഴിയാതിരുന്ന ശ്രീകാന്ത് അടുത്തിടെ മോശം ഫോമിലാണ് കളിക്കുന്നത്. ജപ്പാന്‍ ഓപ്പണില്‍ കിരീടംനേടി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ശ്രീകാന്ത്.

ഇന്ത്യയുടെ പ്രണവ്, സിക്കി റെഡ്ഡി മിക്‌സഡ് ഡബിള്‍ ജോഡി 21-9, 21-6 എന്ന സ്‌കോറിന് മലേഷ്യന്‍ താരങ്ങളെ തോല്‍പ്പിച്ചു. അതേസമയം, അശ്വിനി സാത്വിക് സഖ്യത്തിന് രണ്ടാം റൗണ്ടിലെത്താനായില്ല. 10-21, 19-21 എന്ന സ്‌കോറിന് ചൈനീസ് താരങ്ങളോട് ഇന്ത്യ തോറ്റു. സിംഗിള്‍സില്‍ വനിതാ താരം വൈഷ്ണവി റെഡ്ഡിയും ആദ്യ റൗണ്ടില്‍ തോറ്റു. ചൈനയുടെ ഗയോ ഫാങ്ജിയോട് 10-21, 8-21 എന്ന സ്‌കോറിനാണ് വൈഷ്ണവി തോറ്റത്.

Story first published: Wednesday, September 12, 2018, 8:53 [IST]
Other articles published on Sep 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X