Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക്: സൈന നേവാള്‍ കോമണ്‍വെല്‍ത്തിന് പുറത്ത്

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ കളിക്കില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരീസ് ടൂര്‍ണമെന്റിനിടെ ഏറ്റ പരിക്കാണ് സൈനയെ കോമണ്‍വെല്‍ത്ത് ഗെയിംസിന് പുറത്താക്കിയത്. പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് കളിക്കേണ്ട എന്ന് സൈന തീരുമാനിക്കുകയായിരുന്നു.

പരിക്കേറ്റെങ്കിലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരിസ് കിരീടം സൈന നേവാള്‍ നേടിയിരുന്നു. ജൂലൈ 23 നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കുന്നത്. വളരെയധികം വിഷമം പിടിച്ച തീരുമാനമാണ് ഇതെന്ന് സൈന നേവാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ഇതല്ലാതെ വേറെ വഴിയില്ല. ഓസ്‌ട്രേലിയയില്‍ നിന്നും പരിക്കോടെയാണ് സൈന തിരിച്ചുവന്നത്.

saina-nehwal

ഫൈനലില്‍ പരിക്ക് വെച്ച് കളിച്ചിട്ടും ജയിച്ച സൈന നാട്ടില്‍ തിരിച്ചെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് പരിശീലനം പുനരാരംഭിച്ചത്. ആദ്യത്തെ ഒരാഴ്ച വേണ്ടി വന്നു പരിക്കില്‍ നിന്നും മുക്തയാകാന്‍. ഒരാഴ്ച മാത്രമേ പരിശീലനം നടത്താന്‍ കിട്ടിയുള്ളൂ. ഈ അവസ്ഥയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് കളിക്കാനാവില്ല. സീസണിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സൈന നേവാളിന്റെ ലക്ഷ്യം.

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ബാഡ്മിന്റണ്‍ താരമാണ് ഹൈദരാബാദുകാരിയായ സൈന നേവാള്‍. ഒളിമ്പിക് മെഡല്‍ തേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ താരമായ സൈന നേവാള്‍ ഗ്ലാസ്‌ഗോയില്‍ ഒരു മെഡല്‍ സ്വന്തമാക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ജൂലൈ 23 മുതല്‍ ആഗസ്ത് 3 വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്.

Story first published: Friday, July 18, 2014, 12:51 [IST]
Other articles published on Jul 18, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+