Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ്; സൈന നേവാള്‍ സെമിയില്‍, സിന്ധുവും ശ്രീകാന്തും പുറത്ത്

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം സൈന നേവാള്‍ സെമിയില്‍ കടന്നു. അതേസമയം, പിവി സിന്ധു, കെ ശ്രീകാന്ത് എന്നിവര്‍ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. തായ്‌ലന്‍ഡ് താരം ചൊചുവോങ്ങിനെയാണ് സൈന തോല്‍പ്പിച്ചത്. അതേസമയം, സ്‌പെയിനിന്റെ കരോലിന മാരിന്‍ സിന്ധുവിനെ തോല്‍പ്പിച്ച് സെമിയിലെത്തി.

saina

തായ് താരത്തിനെതിരെ 21-7, 21-18 എന്ന സ്‌കോറിനായിരുന്നു സൈനയുടെ വിജയം. ആദ്യ സെറ്റ് അനായാസം നേടിയ സൈന രണ്ടാം സെറ്റില്‍ എതിരാളിയുടെ കടുത്ത ഭീഷണി മറികടന്നാണ് അടുത്ത റൗണ്ടിലെത്തിയത്. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ചോചുവോങ് നാല് പോയന്റോളം മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച് സൈന സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. സെമിയില്‍ ചൈനയുടെ ഹി ബിങ്ജിയാവോയാണ് സൈനയുടെ എതിരാളി.

സൈന സെമി ഉറപ്പിച്ചെങ്കിലും സിന്ധു ഒരിക്കല്‍ക്കൂടി കരോലിന മാരിന് മുന്നില്‍ മുട്ടുകുത്തി. 11-21, 12-21 എന്ന സ്‌കോറിനായിരുന്നു മാരിന്റെ വിജയം. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ സിന്ധു മാരിനെ തോല്‍പ്പിച്ചെങ്കിലും അന്നത്തെ പ്രകടനത്തിന്റെ നിഴല്‍മാത്രമായി ഇന്ത്യന്‍താരം. രണ്ട് സെറ്റിലും മാരന്‍ സിന്ധുവിനെ ബഹുദൂരം പിന്നിലാക്കിയാണ് കുതിച്ചത്. പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത് ഇന്തോനേഷ്യന്‍ താരം ജൊനാഥന്‍ ക്രിസ്റ്റിയോട് 18-21, 19-21 എന്ന സ്‌കോറിനും അടിയറവ് പറഞ്ഞു. രണ്ടു സെറ്റിലും ശ്രീകാന്ത് പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും അന്തിമ വിജയം സ്വന്തമാക്കാനായില്ല.

Story first published: Saturday, January 26, 2019, 8:50 [IST]
Other articles published on Jan 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+