വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ്: പിവി സിന്ധുവും സെയ്‌ന നെഹ്‌വാളും മുന്നോട്ട്

By കിഷന്‍ജി

ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് വേള്‍ഡ് ടൂര്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ സീരിസില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാളും പിവി സിന്ധുവും പുരുഷ വിഭാഗം ഡബിള്‍സില്‍ സാത്വിക് സായ് റാജ്-രങ്കിറെഡ്ഡി കൂട്ടുക്കെട്ടും രണ്ടാം റൗണ്ടില്‍ കടന്നു. അതേ സമയം മൂന്നര ലക്ഷം ഡോളര്‍ സമ്മാനതുകയുള്ള മത്സരത്തില്‍ നിന്നും ഇന്ത്യയുടെ പി കശ്യപ് പുറത്തായി.

ഐപിഎല്‍: പൊന്നുംവില, പക്ഷെ ഉരച്ചുനോക്കിയപ്പോള്‍ ഇവര്‍ വെറും 'മുക്കുപണ്ടം'... ഐപിഎല്‍: പൊന്നുംവില, പക്ഷെ ഉരച്ചുനോക്കിയപ്പോള്‍ ഇവര്‍ വെറും 'മുക്കുപണ്ടം'...

ചൈനയില്‍ നിന്നുള്ള ഏഴാം സീഡ് ചെന്‍ യൂഫിയെ 22-24, 21-15, 21-14 എന്ന സ്‌കോറിനാണ് ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ സെയ്‌ന മറികടന്നത്. അടുത്ത റൗണ്ടില്‍ ചൈനയില്‍ നിന്നുള്ള ചെന്‍ സിയോക്‌സിനാണ് എതിരാളി.

nehwal

രണ്ടാം സീഡായ സിന്ധു ഇന്തോനേഷ്യയില്‍ നിന്നുള്ള ഹെന്ന റമാദിനിയെ 21-13, 21-10 എന്ന സ്‌കോറില്‍ 34 മിനിറ്റു കൊണ്ട് മുട്ടുകുത്തിച്ചു. മലേഷ്യന്‍ ക്വാളിഫയര്‍ മസ്‌ഗോ ജിന്‍ വെയ് ആണ് സിന്ധുവിനെ കാത്തിരിക്കുന്നത്. രസകരമായ കാര്യം അടുത്ത റൗണ്ടില്‍ രണ്ടു പേരും വിജയിച്ചാല്‍ ക്വാര്‍ട്ടറില്‍ മുഖാമെത്തും.
പുരുഷവിഭാഗം സിംഗിള്‍സില്‍ മലേഷ്യയില്‍ നിന്നുള്ള വെയ് ഫെങ് ചോങിനോടാണ് കശ്യപ് തോറ്റത്. സ്‌കോര്‍: 18-21, 18-21.

Story first published: Thursday, January 25, 2018, 11:38 [IST]
Other articles published on Jan 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X