ബാങ്കോക്ക്: യൂബര്‍കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ വനിതകള്‍ പുറത്ത്. ജപ്പാനോട് 0-5 എന്ന നിലയില്‍ പരാജയപ്പെട്ടാണ് സൈന നേവാള്‍ നയിക്കുന്ന ടീം പുറത്തായത്. ജപ്പാന്റെ ലോക രണ്ടാം നമ്പര്‍ താരം അകനെ യമാഗൂച്ചിക്കെതിരെ നാല് മാച്ചുപോയന്റുകള്‍ നഷ്ടപ്പെടുത്തിയാണ് സൈന ആദ്യ സിംഗിള്‍സില്‍ തോറ്റത്. സ്‌കോര്‍ 19-21, 21-9, 20-22.
ഇതിന് പിന്നാലെ ഡബിള്‍സ് താരങ്ങളായ സംയോഗിത ഘോര്‍പടെ, പ്രജക്ത സാവന്ത എന്നിവര്‍ 15-21, 6-21 എന്ന നിലയില്‍ അകായ തകാഷാഷി, മിസാകി മത്‌സുമോ സഖ്യത്തോട് തോറ്റു. വൈഷ്ണവി റെഡ്ഡി സിംഗിള്‍സില്‍ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയോട് 10-21, 13-21 എന്ന നിലയിലും പരാജയപ്പെട്ടു.

നാലാം മത്സരത്തില്‍ വൈഷ്ണവ് ഭാലെ, മേഘന ജക്കാംപുഡി സഖ്യം 8-21, 17-21 എന്ന സ്‌കോറിനും, സിംഗിള്‍സില്‍ അരുണ പ്രഭുദേശായി 12-21, 7-21 എന്ന സ്‌കോറിനും തോറ്റു. നേരത്തെ കാനഡയോട് 1-4 എന്ന നിലയില്‍ ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ 5-0 എന്ന നിലയില്‍ ജയിച്ചെങ്കിലും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.