Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മലേഷ്യ മാസ്റ്റേഴ്‌സ്: ഒക്കുഹാരയ്ക്കും തടയാനായില്ല, മിന്നും ജയത്തോടെ സൈന സെമിയില്‍

ക്വലാലംപൂര്‍: മുന്‍ ലോക ഒന്നാം നമ്പറും ഇന്ത്യന്‍ സൂപ്പര്‍ താരവുമായ സൈന നെഹ്‌വാള്‍ മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സില്‍ സെമി ഫൈനലിലേക്കു കുതിച്ചു. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനീസ് താരം നൊസോമി ഒക്കുഹാരയെയാണ് സൈന തോല്‍പ്പിച്ചത്. സ്‌കോര്‍: 21-18, 23-21. 48 മിനിറ്റ് കൊണ്ടാണ് ഇന്ത്യന്‍ താരം എതിരാളിയുടെ കഥ കഴിച്ചത്.

1

മൂന്നു മാച്ച് പോയിന്റുകള്‍ കൂടാതെ തുടര്‍ച്ചയായി അഞ്ചു പോയിന്റും സ്വന്തമാക്കിയാണ് സൈന കളി വരുതിയിലാക്കിയത്. കളിയില്‍ ഇന്ത്യന്‍ താരത്തിന് തന്നെയായിരുന്നു ആധിപത്യം. സൈനയുടെ ഭാഗത്തു നിന്നും 44 റാലികളുണ്ടായിരുന്നെങ്കില്‍ 39 റാലികള്‍ ഒക്കുഹാരയും തൊടുത്തു.

വ്യാഴാഴ്ച പുരുഷ സിംഗിള്‍സിലും വനിതാ ഡബിള്‍സിലും ഇന്ത്യക്കു തിരിച്ചടി നേരിട്ടിരുന്നു. സൈനയുടെ ഭര്‍ത്താവ് കൂടിയായ പി കശ്യപ് പി ക്വാര്‍ട്ടറില്‍ തോറ്റു പുറത്താവുകയായിരുന്നു. ഇന്തോനേഷ്യയുടെ ആന്റണി സിനിസുക്കയാണ് കശ്യപിനെ തോല്‍പ്പിച്ചത്. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യവും പ്രീക്വാര്‍ട്ടറില്‍ മുട്ടുമടക്കുകയായിരുന്നു.

Story first published: Friday, January 18, 2019, 17:28 [IST]
Other articles published on Jan 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+