വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന് തുടക്കം, ലീഗ് നടക്കുന്നത് രണ്ട് വര്‍ഷത്തിന് ശേഷം

By Athul

മുംബൈ: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബാഡ്മിന്റണ്‍ ലീഗിന് ശനിയാഴ്ച തുടക്കം കുറിക്കും. ആദ്യ മത്സരത്തില്‍ മുംബൈ റോക്കറ്റ്‌സ് അവാധെ വാരിയേഴ്‌സിനെ നേരിടും. വൈകുന്നേരം ഏഴിന് മുംബൈ സര്‍ദാര്‍ വല്ലഭായ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

അവാധെ വാറിയേഴ്‌സ്, ബെംഗളുരു ടോപ്ഗണ്‍സ്, ചെന്നൈ സ്മാഷഴ്‌സ്, ഡല്‍ഹി എയ്‌സ്, മുംബൈ റോക്കറ്റ്‌സ് എന്നീ ടീമുകളാണ് ലീഗില്‍ ഉള്ളത്. ഇന്ത്യന്‍ താരങ്ങളായ സൈന നേവാള്‍, പിവി സിന്ധു, പി കശ്യപ്, കെ ശ്രീകാന്ത്, മലയാളിയായ എച്ച്എസ് പ്രണോയ്, പിസി തുളസി എന്നിവരും ലീഗില്‍ കളിക്കാനുണ്ട്.

ibl

മികച്ച വിദേശ കളിക്കാരെയാണ് ഫ്രാഞ്ചൈയ്‌സികള്‍ ടീമില്‍ കൊണ്ടുവന്നിട്ടുള്ളത്. ലീഗില്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏറെയാണ്. ഓരോ ഗെയിമും 15 പോയിന്റ് വീതമാക്കി കുറച്ചിട്ടുണ്ട്.

അഞ്ച് വിഭാഗങ്ങള്‍ അടങ്ങിയതാണ് ഓരോ മത്സരവും. രണ്ട് പുരുഷ സിംഗിള്‍സ്, വനിത സിംഗിള്‍സ്, മിക്‌സഡ് ഡബിള്‍സ്, പുരുഷ ഡബിള്‍സ് എന്നിങ്ങനെയാണ് മത്സരങ്ങള്‍. 10 കളിക്കാര്‍ അടങ്ങിയ ടീമില്‍ നാല് പേര്‍ ഇന്ത്യക്കാര്‍ ആയിരിക്കണം എന്ന നിബന്ധനയുമുണ്ട്.

Story first published: Saturday, January 2, 2016, 11:03 [IST]
Other articles published on Jan 2, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X