വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആസ്‌ത്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍; പ്രനീത്, വര്‍മ, ജയറാം രണ്ടാംറൗണ്ടില്‍

സിഡ്‌നി: ആസ്‌ത്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച തുടക്കം, പുരുഷ, വനിതാ വിഭാഗം സിംഗിള്‍സിലും പുരുഷ, വനിതാ വിഭാഗം ഡബിള്‍സിലും ഇന്ത്യന്‍ താരങ്ങള്‍ വിജയത്തോടെ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ടൂര്‍ണമെന്റിലെ രണ്ടാം സീഡായ സായ് പ്രനീത്, നാലാം സീഡായ സമീര്‍ വര്‍മ, അജയ് ജയറാം എന്നിവരാണ് പുരുഷ വിഭാഗം സിംഗിള്‍സില്‍ വിജയത്തോടെ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. എന്നാല്‍, കെആര്‍ രാജാരാജന്‍, സൗരഭ് വര്‍മ, ലക്ഷ്യ സെന്‍, രാഹുല്‍ യാദവ് ചിറ്റാബോയിന എന്നിവര്‍ക്ക് തോല്‍വിയോടെ പുരുഷ വിഭാഗം സിംഗിള്‍സിലെ ആദ്യ റൗണ്ടില്‍ തന്നെ മടക്കടിക്കറ്റ് ലഭിക്കുകയും ചെയ്തു.

വനിതാ വിഭാഗം സിംഗിള്‍സില്‍ വൈഷ്ണവി റെഡ്ഡി ജാക്ക വിജയത്തോടെ രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോള്‍ സായ് കൃഷ്ണപ്രിയക്ക് ആദ്യ മല്‍സരത്തില്‍ തന്നെ പരാജയം നേരിട്ടു. പുരുഷന്‍മാരുടെ ഡബിള്‍സില്‍ മൂന്നാം സീഡായ മനു അട്രി-സുമീത് റെഡ്ഡി, ഏഴാം സീഡായ അര്‍ജുന്‍ രാമചന്ദ്രന്‍-രാമചന്ദ്രന്‍ ഷ്‌ലോക്ക് എന്നീ ഇന്ത്യന്‍ സഖ്യങ്ങള്‍ വിജയത്തോടെ മുന്നേറ്റം നടത്തി.

sports

ഇസ്രായേലിന്റെ മിഷ സിബര്‍മാനെ 17-21, 14-21 എന്ന സ്‌കോറിനാണ് പ്രനീത് തോല്‍പ്പിച്ചത്. സമീര്‍ വര്‍മ 13-21, 21-9, 21-7 എന്ന സ്‌കോറിന് ന്യൂസിലന്റിന്റെ അഭിനവ് മനോറ്റയെയും ജയറാം 22-20, 22-20 എന്ന സ്‌കോറിന് ജപ്പാന്റെ റിച്ചി ടെക്ക്സ്റ്റയെയുമാണ് ആദ്യറൗണ്ടില്‍ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിന്റെ ജിയോര്‍ജിന ബ്ലാന്‍ഡിനെ 21-19, 15-21, 15-21 എന്ന സ്‌കോറിനാണ് വൈഷ്ണവി റെഡ്ഡി മറികടന്നത്. വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മേഘ്‌ന ജാക്കംപുഡി-പൂര്‍വിഷ എസ് റാം സഖ്യമാണ് രണ്ടാംറൗണ്ടില്‍ കടന്നത്.

Story first published: Wednesday, May 9, 2018, 15:32 [IST]
Other articles published on May 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X