വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തായ്‌ലന്‍ഡ് ഓപ്പണ്‍; ചരിത്രമെഴുതി ഇന്ത്യന്‍ ജോഡികള്‍, ലോക ചാമ്പ്യന്മാരെ അട്ടമറിച്ചു

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ജോഡികള്‍ക്ക് കിരീടം. ഫൈനലില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ് റെങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേര്‍ന്ന ടീം ലോക ചാമ്പ്യന്മാരായ ചൈനയുടെ ലി യുന്‍ ഹ്യു-ല്യു യു ചെന്‍ സഖ്യത്തെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് ചരിത്രമെഴുതി. സ്‌കോര്‍ 21-19, 18-21, 21-18. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടുനിന്നു.

rankireddy-shetty

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സഖ്യം ബി.ഡബ്ല്യു.എഫ് സൂപ്പര്‍ 500 ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്. സമീപകാലത്ത് ഉജ്വല ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ മികവ് ആവര്‍ത്തിക്കുകയായിരുന്നു. മൂന്ന് സെറ്റിലും എതിരാളികളുടെ സമ്മര്‍ദ്ദം മറികടക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ഇന്ത്യന്‍ യുവ താരങ്ങളുടെ നേട്ടം. ലോകത്തെ ഏതു സഖ്യത്തെയും തോല്‍പ്പിക്കാനുള്ള കരുത്ത് ചിരാഗും സാത്വികും നേടിക്കഴിഞ്ഞെന്ന് കിരീടവിജയം തെളിയിക്കുന്നു.

അഞ്ച് സിക്‌സറുകള്‍ ഉള്‍പ്പെടെ യുവരാജിന്റെ വെടിക്കെട്ട് ബാറ്റിങ്; അവിശ്വസനീയമെന്ന് എതിര്‍താരം അഞ്ച് സിക്‌സറുകള്‍ ഉള്‍പ്പെടെ യുവരാജിന്റെ വെടിക്കെട്ട് ബാറ്റിങ്; അവിശ്വസനീയമെന്ന് എതിര്‍താരം

വിജയത്തോടെ ഡബിള്‍സ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ കടക്കാനും ഇതാദ്യമായി ഇരുവര്‍ക്കും കഴിയും. അടുത്തവര്‍ഷം ഒളിമ്പിക്‌സ് നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റം ഏറെ പ്രതീക്ഷ നല്‍കുന്നതുമാണ്. കരിയറിലെ ഏറ്റവും മികച്ച വിജയം നേടിയ സന്തോഷത്തിലാണ് ഇന്ത്യയുടെ കൗമാരതാരങ്ങള്‍. സമ്മര്‍ദ്ദം ഒട്ടുമുണ്ടായിരുന്നില്ലെന്നും സ്വാഭാവിക കളി പുറത്തെടുക്കാന്‍ കഴിഞ്ഞെന്നും ചിരാഗ് മത്സരശേഷം പറഞ്ഞു.

Story first published: Sunday, August 4, 2019, 17:57 [IST]
Other articles published on Aug 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X