വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിയറ്റ്‌നാം ഓപ്പണ്‍ ബാഡ്മിന്റണില്‍ കിരീടം; വിസ്മയപ്രകടനവുമായി സൗരഭ് വര്‍മ

ഹോ ചിന്‍ മിന്‍ സിറ്റി: വിയറ്റ്‌നാം ഓപ്പണ്‍ ബാഡ്മിന്റണില്‍ കിരീടം നേടി ഇന്ത്യയുടെ സൗരഭ് വര്‍മ. മൂന്ന് സെറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ചൈനയുടെ സണ്‍ ഫെയ് സിയാങിനേയാണ് സൗരഭ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-12, 17-21, 21-14. ഈവര്‍ഷം ആദ്യം ഹൈദരാബാദ് ഓപ്പണിലും സ്ലൊവേനിയന്‍ ഓപ്പണിലും സൗരഭ് ചാമ്പ്യനായിരുന്നു. സപ്തംബര്‍ 24 മുതല്‍ ആരംഭിക്കുന്ന കൊറിയ ഓപ്പണിലും ഇന്ത്യന്‍ താരം മത്സരിക്കുന്നുണ്ട്.

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ വമ്പന്‍ കുതിപ്പാണ് സൗരഭ് നടത്തിയത്. 4-0 എന്ന നിലയില്‍ മുന്നേറിയ സൗരഭ് ഒരവസരത്തില്‍ 15-4 എന്ന നിലയില്‍ മുന്നിലായിരുന്നു. ഇവിടെവെച്ച് സണ്‍ ഒപ്പമെത്താന്‍ ശ്രമിച്ചെങ്കിലും സൗരഭ് സെറ്റ് വിട്ടുകൊടുത്തില്ല. എന്നാല്‍ രണ്ടാം സെറ്റില്‍ 8-0 എന്ന നിലയില്‍ തുടക്കം ലഭിച്ച സണ്‍ 11-5 എന്ന നിലയില്‍ കുതിപ്പ് തുടരുകയും സെറ്റ് സ്വന്തമാക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയിറങ്ങുന്നു; പന്തിന് നിര്‍ണായകം, പാണ്ഡ്യ കളിക്കും, മറ്റൊരു താരം പുറത്ത്ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയിറങ്ങുന്നു; പന്തിന് നിര്‍ണായകം, പാണ്ഡ്യ കളിക്കും, മറ്റൊരു താരം പുറത്ത്

sourabhverma

നിര്‍ണായകമായ മൂന്നാം സെറ്റില്‍ മികച്ച തുടക്കം ലഭിച്ച സണ്‍ 4-2ന് മുന്നിലെത്തിയിരുന്നു. എന്നാല്‍ 11-7ന് സൗരഭ് ലീഡെടുത്തതോടെ പിന്നീട് ലീഡ് നിലനിര്‍ത്തി മുന്നോട്ടുപോവുകയായിരുന്നു. 17-14ന് മുന്നിലെത്തിയ ഇന്ത്യന്‍ താരം ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെ സെറ്റും ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം ഡച്ച് ഓപ്പണും കൊറിയ ഓപ്പണും ഇരുപത്തിയാറുകാരനായ മധ്യപ്രദേശ് സ്വദേശി നേടിയിട്ടുണ്ട്.

Story first published: Sunday, September 15, 2019, 17:01 [IST]
Other articles published on Sep 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X