Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിലേക്ക് കുതിച്ച് ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്നിന് കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്ക്. ഈ വര്‍ഷം അഞ്ച് കിരീടങ്ങള്‍ നേടിയ ലക്ഷ്യ ബിഡബ്ലുഎഫ് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങില്‍ 32-ാം സ്ഥാനത്താണ്. ഈ വര്‍ഷമാണ് പതിനെട്ടുകാരന്‍ ആദ്യമായി ആദ്യ 50 റാങ്കിനുള്ളില്‍ കടന്നത്. 9 റാങ്കുകള്‍ മെച്ചപ്പെടുത്തിയ താരം 32-ാം റാങ്കിലെത്തിയതോടെ വരും വര്‍ഷം കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്.

അതേസമയം പുരുഷന്മാരുടെ റാങ്കിങ്ങില്‍ ഒരു ഇന്ത്യക്കാരനും ആദ്യ പത്തില്‍ ഇടം നേടിയില്ല. തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവെക്കുന്നതാണ് ഇന്ത്യന്‍ കളിക്കാര്‍ക്ക് തിരിച്ചടിയായത്. ബി സായ് പ്രണീത്, കെ ശ്രീകാന്ത് എന്നിവര്‍ 11, 12 സ്ഥാനങ്ങളിലാണ്. പി കശ്യപ് 23-ാം റാങ്കിലും. സീനിയര്‍ കളിക്കാര്‍ മത്സരിച്ച ഒരു ടൂര്‍ണമെന്റിലും ഈ വര്‍ഷം ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല.

Indian badminton player Lakshya Sen career best ranking

തുടര്‍തോല്‍വികളില്‍ വലയുന്ന ഇന്ത്യയുടെ വനിതാ താരം പിവി സിന്ധു വനിതാ റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ്. സൈന നേവാള്‍ ഒരു സ്ഥാനം താഴോട്ടിറങ്ങി 11-ാ റാങ്കിലെത്തി. ഡബിള്‍സ് മത്സരങ്ങളിലും ഇന്ത്യന്‍ കളിക്കാര്‍ 10 റാങ്കിനുള്ളില്‍ കടന്നില്ല. പുരുഷ ഡബിള്‍സില്‍ 12-ാം റാങ്കിലുള്ള സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യമാണ് ഈ വര്‍ഷം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

Story first published: Tuesday, December 17, 2019, 17:04 [IST]
Other articles published on Dec 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+