For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

India open 2018: സൈനയും സിന്ധുവും ക്വാര്‍ട്ടറില്‍, ശ്രീകാന്തിന് അപ്രതീക്ഷിത തോല്‍വി

By കിഷന്‍
PV Sindhu_ Saina Nehwal

ദില്ലി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ വ്യാഴാഴ്ച അട്ടിമറിയുടെ ദിവസമായിരുന്നു. മലേഷ്യയില്‍ നിന്നുള്ള ക്വാളിഫൈയര്‍ ഇസ്‌കാന്റര്‍ സുല്‍ക്കര്‍മാന്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ താരവും ലോക മൂന്നാം നമ്പര്‍ താരവുമായ കിഡംബി ശ്രീകാന്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുട്ടുകുത്തിച്ചു. സ്‌കോര്‍: 21-19, 21-17.

ടോപ്പ് റാങ്ക് താരങ്ങളെ അട്ടിമറിച്ച് ശ്രദ്ധിക്കപ്പെടുക എന്നതു തന്നെയായിരുന്നു എന്റെ ലക്ഷ്യം. ഭാഗ്യത്തിന് അതു സാധിച്ചു. ഈ ഫോം തുടരാന്‍ സാധിച്ചാല്‍ രക്ഷപ്പെട്ടു-മത്സരശേഷം സുല്‍ക്കര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അടുത്ത റൗണ്ടില്‍ മലേഷ്യന്‍ താരത്തെ കാത്തിരിക്കുന്നത് ഇന്ത്യയുടെ സമീര്‍ വെര്‍മയാണ്. ഇന്തോനേഷ്യയുടെ മുന്‍ ലോക മൂന്നാം നമ്പര്‍ താരം തൊമ്മി സുകാര്‍ത്തോയെ 21-18, 19-21, 21-17 എന്ന സ്‌കോറില്‍ മറികടന്നാണ് വെര്‍മയുടെ വര്.

പിവി സിന്ധു ബള്‍ഗേറിയയില്‍ നിന്നുള്ള ലിന്‍ഡാ സെച്ചിരിയെയും സെയ്‌നാ നെഹ്വാള്‍ ഡെന്മാര്‍ക്ക് താരം ലിനെ ഹോജ്മാര്‍ക്കിനെയും തോല്‍പ്പിച്ചു. ദില്ലിയിലെ സിരി ഫോര്‍ട്ട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വിജയികള്‍ക്ക് 3.5 ലക്ഷം യുഎസ് ഡോളര്‍ സമ്മാനതുകയായി ലഭിക്കും. ഫെബ്രുവരി നാലിന് ഡോ. അഖിലേഷ് ദാസ് ഗുപ്താ ഇന്ത്യ ഓപ്പണ്‍ 2018 സമാപിക്കുക.

Story first published: Friday, February 2, 2018, 10:17 [IST]
Other articles published on Feb 2, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+