ദില്ലി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് നിരാശയുടെ ദിവസമായിരുന്നു വെള്ളിയാഴ്ച. ദില്ലി സിരിഫോര്‍ട്ട് കോംപ്ലക്സില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ വെല്ലുവിളി പരിപൂര്‍ണമായും അവസാനിച്ചു. വനിതാ സിംഗിള്‍സില്‍ സെയ്ന നെഹ്വാള് പുറത്തായതോടെ ഇന്ത്യയുടെ ഏക പ്രതീക്ഷ പിവി സിന്ധുവിലായി.
2015ലെ ചാമ്പ്യനായ സെയ്ന നെഹ്വാള് അമേരിക്കയില്‍ നിന്നുള്ള ബെയ്വാന്‍ സാങിനു മുന്നിലാണ് മുട്ടുകുത്തിയത്. നിറംമങ്ങിയ ഫോമിലായിരുന്നു സെയ്ന 10-21, 13-21 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി വഴങ്ങിയത്.
നിലവിലുള്ള ചാംപ്യനായ സിന്ധുവിന് സ്പാനിഷ് താരം ബീറ്റിസ് കോറല്‍സ് ചെറിയ തോതില്‍ വെല്ലുവിളിയുയര്‍ത്തിയിരുന്നു. 21-12, 19-21, 21-11 എന്നീ സ്കോറിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. മുന്‍ ലോകചാംപ്യന് തായ്ലാന്ഡിന്റെ റാച്ച്നോക്കാണ് സെമിയില്‍ സിന്ധുവിനെ കാത്തിരിക്കുന്നത്.
സായ് പ്രണീത്, പി കശ്യപ്, സമീര്‍ വര്‍മ എന്നിവര്‍ക്കെല്ലാം തിരിച്ചടി നല്കിയ കറുത്ത വെള്ളി തന്നെയായിരുന്നു ഇന്ത്യക്ക്. മിക്സഡ് ഡബിള്‍സിസും ഡബിള്സിും ഇന്ത്യന്‍ താരങ്ങള്‍ മത്സരരംഗത്തുണ്ട്. അഖിലേഷ് ദാസ് ഗുപ്താ ഇന്ത്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ഞായറാഴ്ച സമാപിക്കും. വിജയികളെ കാത്തിരിക്കുന്നത് 3.5 ലക്ഷം ഡോളറാണ്.