For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂബര്‍ കപ്പ് ബാഡ്മിന്റണ്‍; രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം

ബാങ്കോക്ക്: യൂബര്‍ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതാ ടീം രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിജയിച്ചു. സൈന നേവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം 4-1 എന്ന സ്‌കോറിനാണ് വിജയം കണ്ടത്. ആദ്യ മത്സരത്തില്‍ കാനഡയോട് തോറ്റ ഇന്ത്യയ്ക്ക് ഇതോടെ നോക്കൗണ്ട് റൗണ്ട് പ്രതീക്ഷ വര്‍ദ്ധിച്ചു.

ആദ്യ സിംഗിള്‍സില്‍ സൈന നേവാളിലൂടെയാണ് ഇന്ത്യ ലീഡെടുത്തത്. ഓസ്‌ട്രേലിയയുടെ സുവാന്‍ യു വെന്‍ഡി ചെന്നിനെ 21-14, 21-19 എന്ന സ്‌കോറിന് ലോക പത്താം നമ്പര്‍താരം സൈന കീഴ്‌പ്പെടുത്തി. അതേസമയം, രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ മേഘ്‌ന ജക്കാംപുഡി, പൂര്‍വിഷ എന്നിവരടങ്ങിയ ഡബിള്‍സ് ടീമിനെ ഓസീസ് ജോഡി 13-21, 16-21 എന്ന സ്‌കോറിന് തോല്‍പ്പിച്ചതോടെ 1-1 എന്ന നിലയില്‍ ഒപ്പമെത്തി.

saina

എന്നാല്‍, പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചുകയറുകയായിരുന്നു. ഇന്ത്യയുടെ വൈഷ്ണവി റെഡ്ഡി ഓസീസ് താരം ജെന്നിഫര്‍ ടാമിനെ 21-17, 21-13 എന്ന സ്‌കോറിനും, സംയോഗിത ഘോര്‍പടെ, പ്രജക്ത സാവന്ത് ജോഡി 21-19, 21-11 എന്ന സ്‌കോറിനും ഓസ്‌ട്രേലിയയെ കീഴടക്കി. അടുത്ത മത്സരത്തില്‍ കരുത്തരായ ജപ്പാനെ കീഴടക്കിയാല്‍ മാത്രമേ ഇന്ത്യയക്ക് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.

Story first published: Tuesday, May 22, 2018, 8:28 [IST]
Other articles published on May 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+