Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്നിന് വീണ്ടും കിരീടം വിജയം

ധാക്ക: ഇന്ത്യന്‍ കൗമാരതാരം ലക്ഷ്യ സെന്‍ ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ചാലഞ്ചര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യനായി. ഫൈനലില്‍ മലേഷ്യയുടെ ലിയോങ് ജുണ്‍ ഹവോയെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ കിരീടം ചൂടിയത്. സ്‌കോര്‍ 22-20, 21-18. ഈ വര്‍ഷം ഇത് അഞ്ചാം കിരീടമാണ് ലക്ഷ്യ സ്വന്തമാക്കുന്നത്. രണ്ട് സെറ്റിലും എതിരാളി ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ പതിനെട്ടുകാരന് കഴിഞ്ഞു.

ഒരു കിരീടവിജയത്തോടെ വര്‍ഷം അവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലക്ഷ്യ ട്വീറ്റ് ചെയ്തു. അടുത്തവര്‍ഷം കൂടുതല്‍ മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യുവതാരം പറഞ്ഞു. ബെല്‍ജിയം ഇന്റര്‍നാഷണല്‍, ഡച്ച് ഓപ്പണ്‍, സാര്‍ലോര്‍ലക്‌സ്, സ്‌കോട്ടിഷ് ഓപ്പണ്‍ എന്നീ ടൂര്‍ണമെന്റുകളില്‍ ലക്ഷ്യ ഈ വര്‍ഷം കിരീടം നേടിയിരുന്നു.

Lakshya Sen claims Bangladesh International Challenge title

ബംഗ്ലാദേശില്‍ ഇന്ത്യന്‍ വനിതാ ഡബിള്‍സ് ജോഡി റണ്ണറപ്പുകളായി. ഇന്ത്യന്‍ ജോഡികളായ മനീഷ, ഋതുപര്‍ണ എന്നിവര്‍ മലേഷ്യയ്‌ക്കെതിരെ 20-22, 19-21 എന്ന സ്‌കോറിന് പൊരുതിത്തോല്‍ക്കുകയായിരുന്നു. പുരുഷ ഡബിള്‍സ് ജോഡിക്കും വിജയം നേടാനായില്ല. മലേഷ്യന്‍ സഖ്യത്തിനെതിരെ 19-21, 16-21 എന്ന സ്‌കോറിനാണ് ഇന്ത്യ കീഴടങ്ങയത്. ഇന്ത്യയ്ക്കായി അര്‍ജുനും ധ്രുവ് കപിലയും ജയത്തിനായി പരിശ്രമിച്ചു.

Story first published: Monday, December 16, 2019, 11:28 [IST]
Other articles published on Dec 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+