വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ ബാഡ്മിന്റണ്‍ പരിശീലകന്‍ ടാന്‍ കിം രാജിവെച്ചു

ദില്ലി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഡബിള്‍സ് ടീം പരിശീലകന്‍ ടാന്‍ കിം രാജിവെച്ചു. 2020ലെ ടോക്കിയോ ഒളിമ്പ്കിസ് വരെ കാലാവധി ശേഷിക്കുമ്പോഴാണ് പരിശീലകന്റെ അപ്രതീക്ഷിത രാജി. ടാന്‍ കിം രാജിവെച്ചതായി ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഒരുമാസം മുന്‍പുതന്നെ ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചിരുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി.

tankimher

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ ടാന്‍ കിം ഇംഗ്ലണ്ടിന്റെയും, സൗത്ത് കൊറിയയുടേയും പരിശീലകനായിരുന്നു. മറ്റൊരു രാജ്യത്തുനിന്നും മികച്ച ഓഫര്‍ വന്നതിനാലാണ് രാജിയെന്ന് അഭ്യൂഹമുണ്ട്. ടാന്‍ കിമ്മിന്റെ പരിശീലക മികവില്‍ ഇന്ത്യയുടെ ഡബിള്‍സ് ടീമുകള്‍ മികവുകാട്ടിയിരുന്നു.

ടാമിന്റെ കീഴില്‍ ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ് റങ്കറെഡ്ഡി ടീം കോമണ്‍വെല്‍ത്തില്‍ വെള്ളിമെഡലും സ്വന്തമാക്കി. മികസഡ് ടീം ഇനത്തില്‍ ഇന്ത്യ ആദ്യമായി സ്വര്‍ണവും നേടി. ഹൈദരാബാദ് ഓപ്പണിലും സയീദ് മോദി സൂപ്പര്‍ ടൂര്‍ണമെന്റിലും ഇന്ത്യന്‍ കളിക്കാര്‍ മികച്ചുനിന്നു. കൊറിയക്കാരായ കിം ജി ഹ്യൂന്‍, പാര്‍ക്ക് തായ് സാങ് എന്നിവരെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ട്. ഇവരുടെ കീഴില്‍ ടീമിന് കൂടുതല്‍ മികവുറ്റ പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷ.

Story first published: Saturday, March 2, 2019, 18:16 [IST]
Other articles published on Mar 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X