വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐബിഎല്‍ 2018ന് തുടക്കമാകുന്നു; ബാഡ്മിന്റണ്‍ വരവേല്‍ക്കാന്‍ ആരാധകര്‍ ഒരുങ്ങി

ബെംഗളുരു: ഇന്ദിരാനഗര്‍ ബാഡ്മിന്റണ്‍ ലീഗ്(2018) രണ്ടാം എഡിഷന് തുടക്കമാകുന്നു. നവംബര്‍ 30ന് ആരംഭിക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ കളിക്കാരുടെ ലേലം നവംബര്‍ 11ന് നടക്കും. ബെംഗളുരു കേന്ദ്രമാക്കി നടത്തിയ ആദ്യ ലീഗിലൂടെ തന്നെ ദേശീയശ്രദ്ധനേടിയ ടൂര്‍ണമെന്റ് 2018ലെ എഡിഷനില്‍ കൂടുതല്‍ മികവുറ്റതാക്കാനാണ് സംഘാടകരുടെ ശ്രമം.

ibl

ഇത്തവണ 150 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 116 കളിക്കാര്‍ നാലു ടീമുകളിലായി കളിക്കും. ഓരോ ടീമിലും 30 കളിക്കാര്‍ വീതമുണ്ടാകും. പുരുഷ വനിതാ കളിക്കാരെ കൂടാതെ കുട്ടികളുടെ ഇനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാഡ്മിന്റണ് വളക്കൂറുള്ള മണ്ണില്‍ ഒരിക്കല്‍ക്കൂടി ടൂര്‍ണമെന്റിന് അരങ്ങുണരുമ്പോള്‍ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് പ്രതീക്ഷിക്കുന്നതെന്ന് ബിപിഎല്‍ കമ്മീഷണര്‍ നീരജ് മിശ്ര അറിയിച്ചു.

ടൂര്‍ണമെന്റിന് പുതിയ സീസണിലും വലിയ തോതിലുള്ള സ്‌പോണ്‍സര്‍മാരുണ്ട്. ജിന ഗ്രൂപ്പ്, പ്രൈമ ഡയഗണോസ്റ്റിക്‌സ്, ഇന്ദിരാനഗര്‍ ക്ലബ്ബ്, ടൈറ്റന്‍, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, ഇംഗ്ലീഷ് ബ്രേവിങ് കമ്പനി, യോണിക്‌സ് തുടങ്ങിയ പ്രമുഖര്‍ സ്‌പോണ്‍സര്‍മാരാണെന്ന് സംഘാടകര്‍ വ്യക്തമാക്കി. കളിക്കാര്‍ക്കും ടീമിനും വന്‍തുക പാരിതോഷികങ്ങളും നല്‍കും. ഡിസംബര്‍ 8നാണ് ടൂര്‍ണമെന്റ് സമാപിക്കുക.

ന്യൂയോര്‍ക്ക് ഓള്‍സ്റ്റാര്‍ ക്രിക്കറ്റ്; സച്ചിനുമായി ഉടക്കിയെന്ന് ഷെയിന്‍ വോണിന്റെ വെളിപ്പെടുത്തല്‍ന്യൂയോര്‍ക്ക് ഓള്‍സ്റ്റാര്‍ ക്രിക്കറ്റ്; സച്ചിനുമായി ഉടക്കിയെന്ന് ഷെയിന്‍ വോണിന്റെ വെളിപ്പെടുത്തല്‍

Story first published: Friday, November 9, 2018, 17:14 [IST]
Other articles published on Nov 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X