Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈനയ്ക്ക് ആത്മവിശ്വാസം പോര

ദില്ലി: ഉബര്‍ കപ്പില്‍ ബാഡ്മിന്റണ്‍ ഇന്ത്യന്‍ വനിതാ ടീമിനെ വന്‍വിജയത്തിലേയ്ക്ക് നയിക്കാനായിട്ടും ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് സൈന നെഹ് വാളിന് ഇപ്പോഴും ആത്മവിശ്വാസക്കുറവ്. പതുക്കെപതുക്കെ താളം വീണ്ടെടുക്കുകയാണ് താരം. സിരി ഫോര്‍ട്ടില്‍ നടന്ന ഫസ്റ്റ് സിംഗിള്‍സില്‍ എതിരാളിയായ ജോയ്സ്ലി കോയെ 21-4 21-2 എന്ന സ്‌കോറില്‍ തോല്‍പ്പിച്ച് സൈന ഇന്ത്യന്‍ ടീമിന് സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്.

ഇനിയും ബുദ്ധിമുട്ടേറിയ ഒട്ടേറെ മത്സരങ്ങള്‍ നേരിടാനുണ്ടെന്നാണ് സൈനയുടെ പക്ഷം. നാളെ ഹോംഗ് കോംഗുമായാണ് കളി. അടുത്തിടെ ചില മത്സരങ്ങള്‍ നഷ്ടപ്പെട്ടതിന്റെ ആത്മവിശ്വാസക്കുറവ് തനിക്കുണ്ടെന്ന് അവര്‍ സമ്മതിച്ചു. പക്ഷേ ഇന്നലത്തെ കളിയില്‍ ഗുണകരമായ വ്യത്യാസങ്ങള്‍ കണ്ടിരുന്നു. പരിശീലനത്തെത്തെടുര്‍ന്ന് സ്‌ട്രോക്കുളില്‍ വ്യത്യാസം വന്നിട്ടുണ്ട്.

Saina Nehwal

നൂറ് ശതമാനം ഫിറ്റാണോ എന്ന ചോദ്യത്തിന് ഒരു കായികതാരത്തിനും നൂറ് ശതമാനം ഫിറ്റാണെന്ന് പറയാനാവില്ലെന്നായിരു്‌നു. ടൂര്‍ണ്ണമെന്റിനിടയില്‍ എങ്ങിനെ ഒരു താരം താളം കണ്ടെത്തുന്നു എന്നതിനെ അനുസരിച്ചാണ് കളി മുന്നേറുന്നത്. അത് തുടങ്ങിയിട്ടെയുള്ളൂ. കാത്തിരുന്ന് കാണാം.

സ്‌റ്റേഡിയവും കളിയുടെ കാര്യത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ആദ്യകളിയില്‍ ഞാന്‍ ഫേവറബിള്‍ സൈഡില്‍ ആയിരുന്നു. രണ്ടാമത്തെ കളിയില്‍ അങ്ങനെ ആയിരുന്നില്ല.

ക്വാര്‍ട്ടര്‍ ഫൈനലിനുമപ്പുറത്തെത്തുവാന്‍ തന്റെ ടീമിന് കെല്‍പ്പുണ്ടെന്ന് തന്നെയാണ് സൈന വിശ്വസിക്കുന്നത്. ടീം നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ജയിക്കുമെന്നുറപ്പുണ്ട്. നമുക്ക്ക ാത്തിരുന്ന് കാണാം. സൈന പറഞ്ഞു.

Story first published: Tuesday, September 2, 2014, 11:57 [IST]
Other articles published on Sep 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+