Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍; ശ്രീകാന്തും സമീര്‍ വര്‍മയും പുറത്ത്, ഇന്ത്യയ്ക്ക് നിരാശ

ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ കെ ശ്രീകാന്തും സമീര്‍ വര്‍മയും പുറത്തായി. ജപ്പാന്‍ താരം കെന്റ നിഷിമോട്ടോയോട് 21-17, 21-13 എന്ന സ്‌കോറിനാണ് ശ്രീകാന്ത് അടിയറവ് പറഞ്ഞത്. കഴിഞ്ഞവര്‍ഷം മിന്നുന്ന ഫോമില്‍ കളിച്ച ശ്രീകാന്തിന് ഈ വര്‍ഷം കാര്യമായ പ്രകടനങ്ങളൊന്നും നടത്താനായിട്ടില്ല. ടൂര്‍ണമെന്റില്‍ സെമിവരെയെങ്കിലും എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ക്വാര്‍ട്ടറില്‍ അടിതെറ്റി.

ആതിഥേയതാരം ലീ ചെവുക്ക് യീവിനോട് 21-15, 19-21, 21-11 എന്ന സ്‌കോറിന് സമീര്‍ വര്‍മയും തോറ്റു. ഇതാദ്യമായാണ് ഒരു ലോക ടൂര്‍ സെമിയില്‍ ലീ ചെവുക്ക് പ്രവേശിക്കുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മിന്നുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. ആദ്യ സെറ്റ് ആധികാരികമായി നേടിയെങ്കിലും രണ്ടാം സെറ്റില്‍ ഇന്ത്യന്‍ താരം തിരിച്ചുവന്നിരുന്നു. എന്നാല്‍, മൂന്നാം സെറ്റില്‍ വീണ്ടും ഓള്‍റൗണ്ട് പ്രകടനം നടത്തിയ ലീ സെറ്റും മാച്ചും സ്വന്തമാക്കി.

sameer

കഴിഞ്ഞദിവസം ഇന്ത്യയുടെ പിവി സിന്ധുവും ടൂര്‍ണമെന്റില്‍നിന്നും പുറത്തായിരുന്നു. ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്നിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റാണ് സിന്ധുവിന്റെ കുതിപ്പ് അവസാനിച്ചത്. സ്‌കോര്‍: 24-26, 20-22. സൈന നേവാളും പി കശ്യപും ആദ്യ റൗണ്ടില്‍തന്നെ പുറത്തായി. ശ്രീകാന്തും സമീറും പുറത്തായതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.

Story first published: Saturday, November 17, 2018, 9:38 [IST]
Other articles published on Nov 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+