Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍; പിവി സിന്ധു പുറത്ത്, ശ്രീകാന്തും സമീര്‍ വര്‍മയും ക്വാര്‍ട്ടറില്‍

ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ പി വി സിന്ധു പുറത്തായി. ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുന്നിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റാണ് സിന്ധുവിന്റെ കുതിപ്പ് അവസാനിച്ചത്. സ്‌കോര്‍: 24-26, 20-22. അതേസമയം പുരുഷ സിംഗിള്‍സില്‍ കെ.ശ്രീകാന്തും സമീര്‍ വര്‍മയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.

ടൂര്‍ണമെന്റില്‍ നാലാം സീഡായ ശ്രീകാന്ത് മലയാളികൂടിയായ ഇന്ത്യയുടെ തന്നെ എച്ച്. എസ്. പ്രണോയിയെ 18-21, 30-29, 21-18 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ഒരു മണിക്കൂറും ഏഴ് മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു ശ്രീകാന്തിന്റെ വിജയം. സമീര്‍ വര്‍മ അഞ്ചാം സീഡായ ചൈനയുടെ ചെന്‍ ലോങ്ങിനെതിരേ വാക്കോവറിലൂടെയും ക്വാര്‍ട്ടറിലെത്തി.

pvsindhu

അതേസമയം, മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ സഖ്യം പുറത്തായി. ചൈനീസ് തായ്പെയിയുടെ ലീ യാങ് സു യാചിങ് സഖ്യത്തോട് 17-21, 11-21 എന്ന സ്‌കോറിനാണ് തോല്‍വി. പുരുഷ ഡബിള്‍സില്‍ ബി സുമീത് റെഡ്ഡി മനു അത്രി സഖ്യം 16-21, 15-21 എന്ന സ്‌കോറിന് ചൈനീസ് തായ്‌പേയ് സഖ്യത്തോടും പരാജയപ്പെട്ടു. നേരത്തെ ടൂര്‍ണമെന്റില്‍ നിന്നും സൈന നേവാള്‍ പുറത്തായിരുന്നു. ജപ്പാന്‍ താരം അകാനെ യമാഗൂച്ചിക്കെതിരെ 21-10, 10-21, 19-21 എന്ന സ്‌കോറിനായിരുന്നു സൈനയുടെ തോല്‍വി.

Story first published: Friday, November 16, 2018, 8:43 [IST]
Other articles published on Nov 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+