വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍; കെ ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍, സൈനയും കശ്യപും പുറത്ത്

ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ സൈന നേവാള്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ജപ്പാന്‍ താരം അകാനെ യമാഗൂച്ചിക്കെതിരെ 21-10, 10-21, 19-21 എന്ന സ്‌കോറിനായിരുന്നു സൈനയുടെ തോല്‍വി. അതേസമയം, ഹോങ്കോങ്ങിന്റെ വോങ് വിങ് കി വിന്‍സെന്റിനെ 21-11, 21-15 എന്നിങ്ങനെ നേരിട്ടുള്ള സ്‌കോറില്‍ ശ്രീകാന്ത് പരാജയപ്പെടുത്തി.

ആദ്യ സെറ്റില്‍ ജാപ്പനീസ് താരത്തിനെതിരെ വ്യക്തമായ മേധാവിത്വത്തോടെയാണ് സൈന മുന്നേറിയത്. 21-10 എന്ന നിലയില്‍ സൈന സെറ്റ് നേടിയപ്പോള്‍ അനായായമായി ജയിച്ചേക്കുമെന്ന തോന്നലുളവാക്കിയെങ്കിലും രണ്ടാം സെറ്റില്‍ 10-21ന് തോല്‍വി പിണഞ്ഞു. അവസാന സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് കാണികള്‍ സാക്ഷിയായത്. എന്നാല്‍, അനാവശ്യ പിഴവുകളിലൂടെ സൈന തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു.

kidambisrikanth

സൈനയ്ക്കു പിന്നാലെ പി കശ്യപും ടൂര്‍ണമെന്റില്‍നിന്നും പുറത്തായി. ഇന്തോനേഷ്യന്‍ താരം ആന്റണി സിനിസ്‌ക ജിന്റിങ്ങിനോട് 16-21, 12-21 എന്ന സ്‌കോറിനായിരുന്നു കശ്യപിന്റെ തോല്‍വി. ദീര്‍ഘകാലമായി പരിക്കേറ്റ് പുറത്തായിരുന്ന താരത്തിന് മികച്ച രീതിയില്‍ തിരിച്ചുവരാനായില്ല. ബി സായി പ്രണീതും ഒന്നാം റൗണ്ടില്‍ പുറത്തായി. 21-16, 11-21, 15-21 എന്ന സ്‌കോറിന് ഖോസിത്തിനോടാണ് സായ് പ്രണീതിന്റെ തോല്‍വി.

നേരത്തെ, പിവി സിന്ധു തായ്‌ലന്‍ഡ് താരം നിഞ്ചോണ്‍ ജിന്താപോളിനെ 21-15, 13-21, 12-17 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തി പ്രീക്വാര്‍ട്ടറിലെത്തിയിരുന്നു. സിന്ധുവിന്റെ അടുത്ത എതിരാളി കൊറിയയുടെ സങ് ജി ഹ്യുന്‍ ആണ്. പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ തായ്‌ലന്‍ഡ് താരം സുപന്യു അവിഹിങ്‌സനനെ 21-17, 21-14 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. ചൈനയുടെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെ സമീര്‍ അടുത്ത റൗണ്ടില്‍ നേരിടും.

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഭാര്യ പണി കൊടുത്തു; കോടതിയില്‍ നേരിട്ട് ഹാജരാകണം ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഭാര്യ പണി കൊടുത്തു; കോടതിയില്‍ നേരിട്ട് ഹാജരാകണം

Story first published: Thursday, November 15, 2018, 8:45 [IST]
Other articles published on Nov 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X