ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ എച്ച്എസ് പ്രണോയ് പുറത്തായി. ഇന്ത്യയുടേതന്നെ സൗരഭ് വര്‍മയേയാണ് ശ്രീകാന്ത് മറികടന്നത്. സ്കോര്‍ 21-11, 15-21, 21-19. അതേസമയം, മലയാളികൂടിയായ പ്രണോയ് ഇന്തോനേഷ്യയുടെ ജൊനാഥന് ക്രിസ്റ്റിയോട് തോറ്റു. സ്കോര്‍ 21-12, 21-19.
ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ട പിന്മാറിയതിനെ തുടര്‍ന്നാണ് ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ കടന്നത്. രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരത്തിനെതിരെ കടുത്ത പോരാട്ടത്തിനൊടുവില്‍ ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു. ആദ്യ ഗെയിം നേടിയെങ്കിലും രണ്ടാം ഗെയിം കൈവിട്ട ശ്രീകാന്ത് ഒപ്പത്തിനൊപ്പം നിന്ന മൂന്നാം ഗെയിമില്‍ പരിചയസമ്പന്നത മുതലെടുത്ത് ജയം ഉറപ്പിച്ചു.
അക്തറിന് രണ്ടാമത്തെ കുട്ടി പിറന്നു, ട്രോളുമായി ഹര്ഭജന്; ട്വിറ്ററില്‍ ഏറ്റെടുത്ത് ആരാധകര്‍
ഇന്തോനേഷ്യയുടെ ജൊനാഥന് ക്രിസ്റ്റിക്കെതിരെ ആദ്യ ഗെയിമില്‍ നിറംമങ്ങിയ പ്രണോയ് രണ്ടാം ഗെയിമില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അവസാന പോയന്റുകളില്‍ പ്രണോയ് മികവുകാട്ടിയില്ല. നേരത്തെ സൈന നേവാള്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. പിവി സിന്ധു, പി കശ്യപ്, മിക്സഡ് ഡബിള്‍സില്‍ സാത്വിക്സായ്രാജ് റെങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ സഖ്യവും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.