ഹോങ്കോങ്: ഇന്ത്യന്‍ താരം കെ ശ്രീകാന്ത് ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ കടന്നു. ചൈനയുടെ ചെന്‍ ലോങ് മത്സരത്തിനിടെ പിന്മാറിയതിനെ തുടര്‍ന്നാണ് ലോക 13-ാം റാങ്കുകാരനായ ശ്രീകാന്തിന് സെമി ഉറപ്പായത്. നേരത്തെ ആദ്യ റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരമായ കെന്റോ മൊമോട്ടയും ശ്രീകാന്തിനെതിരെ പിന്മാറിയിരുന്നു.
ക്വാര്‍ട്ടറില്‍ ചെന്‍ ലോങ്ങിനെതിരെ ശ്രീകാന്ത് 21-13 എന്ന നിലയില്‍ ആദ്യ ഗെയിം നേടിയിരുന്നു. രണ്ടാം ഗെയിമിന് മുന്‍പായിരുന്നു ചെന്‍ ലോങ്ങിന്റെ പിന്മാറ്റം. ലീ ചെക്ക് യു, വിക്ടര്‍ അക്സല്‍സെന്‍ മത്സരത്തിലെ വിജയിയെയാണ് ശ്രീകാന്ത് സെമിയില്‍ നേരിടുക. കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഒരു ടൂര്‍ണമെന്റിന്റെയും സെമിയില്‍ കടക്കാന്‍ ശ്രീകാന്തിന് കഴിഞ്ഞിരുന്നില്ല. ഹോങ്കോങ് ഓപ്പണിന്റെ തുടക്കം മുതല്‍ താരത്തിന് ഭാഗ്യത്തിന്റെ പിന്‍ബലമുണ്ടായി.
ധോണി റിട്ടേണ്‍സ്... റാഞ്ചിയില്‍ പരിശീലനം തുടങ്ങി, മടങ്ങിവരവ് അടുത്ത വര്‍ഷം?
നേരത്തെ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ തന്നെ പിവി സിന്ധു പുറത്തായിരുന്നു. തായ്വാന്റെ ബുസാനനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്കോര്‍ 18-21, 21-11, 16-21. ലോക ചാമ്പ്യന്‍ഷിപ്പില്‍ ജേത്രിയായതിന് ശേഷം സിന്ധുവിന് മികവുകാട്ടാനായിട്ടില്ല. തുടര്‍ച്ചയായ ടൂര്‍ണമെന്റുകളില്‍ താരം ആദ്യ റൗണ്ടിലും രണ്ടാം റൗണ്ടിലും പുറത്താകുന്നത് തുടരുകയാണ്.