വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജ്വാല ഗുട്ടയെ കളിപ്പിക്കണം എന്ന് കോടതി

By Soorya Chandran

ദില്ലി: അച്ചടക്ക സമിതി അന്തിമ തീരുമാനം എടുക്കുന്നതുവരെ ജ്വാല ഗുട്ടയെ കളിക്കാന്‍ അനുവദിക്കണമെന്ന് ദില്ലി ഹൈക്കോടതി. ജ്വാല ഗുട്ട സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് വികെ ജയിന്‍ ആണ് ബാഡ്മിന്റണ്‍ അസ്സോസിയേഷന് നിര്‍ദ്ദേശം നല്‍കിയത്. ഹര്‍ജിയില്‍ വിശമായ ഒരു ഉത്തരവ് പിന്നീട് ഉണ്ടാകുമെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ് മത്സരത്തിനിടെ ചില താരങ്ങള്‍ മത്സരിക്കുന്നത് ജ്വാല ഗുട്ട തടയാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഐബിഎല്ലില്‍ ക്രിഷ് ദില്ലി സ്മാഷേഴ്‌സിന്റെ താരമായിരുന്നു ഗുട്ട.യ ബംഗാ ബീറ്റ്‌സിനെതിരായ മത്സരത്തിലാണ് താരം പ്രശ്‌നമുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. പ്രതിഫല തര്‍ക്കം ആയിരുന്നു പ്രശ്‌നം.

പ്രശ്‌നത്തില്‍ കോടതിയുടെ നിര്‍ദ്ദേശ വന്നതോടെ ഉടന്‍ വരുന്ന രണ്ട് ടൂര്‍ണമെന്റുകളുല്‍ ജ്വാല ഗുട്ടക്ക് മത്സരിക്കാനാകും.ഒക്ടോബര്‍ 15 മുതല്‍ 20 വരെയുള്ള ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ടൂര്‍ണമെന്റും ഒകി്‌ടോബര്‍ 22 മുതല്‍ 27 വരെയുള്ള ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റും ആണ് ജ്വാല ഗുട്ടക്ക് മുന്നില്‍ ഇപ്പോള്‍ ഉള്ളത്.

Jwala, Gutta

ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ഗുട്ടയുടെ തിരഞ്ഞെടുപ്പ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ബുധനാഴ്ച പിന്‍വലിച്ചിരുന്നു. ബാഡ്മിന്റണ്‍ അസോസിേഷന്റെ അച്ചടക്ക സമിതി ഗുട്ടക്ക് ആഝീവനാന്ത വിലക്കാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ കുറച്ച് കാലമായി ജ്വാല ഗുട്ടയുടെ പ്രകടനം ഏറെ മോശമാണെന്നും അസോസിയേഷന്റെ തീരുമാനത്തില്‍ തെറ്റൊന്നും ഇല്ലെന്നും ബാഡ്മിന്റണ്‍ അസോസിയേളന് വേണ്ടി കോടതിയില്‍ ഹാജരായ പ്രമുഖ അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ പറഞ്ഞു. തെറ്റുകള്‍ തിരിച്ചറിഞ്ഞ മാപ്പ് പറഞ്ഞാല്‍ ജ്വാല ഗുട്ടക്ക് തിരിച്ചെത്താമെന്നും അദ്ദേഹം പറഞ്ഞു.

Story first published: Saturday, October 12, 2013, 13:14 [IST]
Other articles published on Oct 12, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X