Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈനയ്‌ക്കെതിരെ കോച്ച് സഹായിച്ചില്ലെന്ന് സിന്ധു

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ സൈന നേവാളിനെതിരായ മത്സരത്തില്‍ കോച്ച് പുല്ലേല ഗോപീചന്ദ് തനിക്ക് പ്രത്യേകമായി ഒന്നും പറഞ്ഞുതന്നില്ലെന്ന് യുവതാരം പി വി സിന്ധു. ലീഗില്‍ സൈനയ്‌ക്കെതിരായ രണ്ട് കളികളും സിന്ധു തോറ്റിരുന്നു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടി ആരാധകരുടെ മനം കവര്‍ന്ന ഈ 18 കാരി പ്രധാനപ്പെട്ട ഒരു മത്സരത്തില്‍ സൈനയെ നേരിടുന്നത് ആദ്യമായിട്ടായിരുന്നു. സൈന നേവാളിനെ നേരിടുമ്പോള്‍ പ്രയോഗിക്കാനുള്ള തന്ത്രങ്ങളൊന്നും തനിക്ക് കോച്ച് പി ഗോപീചന്ദ് പറഞ്ഞുതന്നില്ല എന്നാണ് സിന്ധു പറയുന്നത്.

pv sindhu

രണ്ടുപേരെയും എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് കോച്ചിന് നന്നായി അറിയാം. ഐ ബി എല്ലില്‍ സൈന നേവാളിനെ നേരിടുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഉപദേശം ചോദിച്ചിരുന്നില്ല. എന്തെങ്കിലും ഒരു പൊടിക്കൈ പറഞ്ഞുതന്ന് അദ്ദേഹം എന്നെ സഹായിച്ചുമില്ല - സിന്ധു പറഞ്ഞു.

ഫൈനലില്‍ പി വി സിന്ധുവിന്റെ അവാധെ വാരിയേഴ്‌സിനെ തോല്‍പിച്ചാണ് സൈന നേവാള്‍ നയിച്ച ഹൈദരാബാദ് ഹോട്ട് ഷോട്ട്‌സ് പ്രഥമ ഐ ബി എല്‍ ജേതാക്കളായത്. ലീഗ് മത്സരത്തിലും ഫൈനലിലും സിന്ധു സൈനയോട് തോറ്റിരുന്നു. മുംബൈയുടെ ടിനെ ബോണ്‍, യിഹൈന്‍ വാങ് തുടങ്ങിയ പ്രമുഖരെ തോല്‍പിച്ച സിന്ധുവിന് സൈനയോട് പക്ഷേ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.

ടോക്കിയോവില്‍ നടക്കുന്ന ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന് തയ്യാറെടുക്കുകയാണ് സിന്ധു ഇപ്പോള്‍. ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം സിന്ധുവിന്റെ ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റാണിത്.

Story first published: Tuesday, September 2, 2014, 12:05 [IST]
Other articles published on Sep 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+