വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിസ്മയ പ്രകടനവുമായി സാത്വിക്കും ചിരാഗും; ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍

പാരിസ്: ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോഡിയായ സാത്വിക്‌സായ്‌രാജ് റെങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ കടന്നു. ജാപ്പനീസ് ജോഡിയായ ഹിരോയുക്കി എന്‍ദോ യുട്ട വറ്റാനബെ സഖ്യത്തെയാണ് ഇന്ത്യ സെമിയില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-11, 25-23. ടൂര്‍ണമെന്റില്‍ ഗംഭീര പ്രകടനം നടത്തുന്ന ഇന്ത്യന്‍ സഖ്യം സെമി ഫൈനലിലും മികവ് ആവര്‍ത്തിച്ചു.

ആദ്യ സെറ്റ് അനായാസം നേടിയ സാത്വിക്കും ചിരാഗും രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് മത്സരം വരുതിയിലാക്കിയത്. 4-1 എന്ന നിലയില്‍ ജപ്പാന്‍ രണ്ടാം സെറ്റില്‍ മികച്ച തുടക്കമിട്ടതാണ്. എന്നാല്‍ പതിയെ ഒപ്പമെത്തിയ ഇന്ത്യ അവസാന പോയന്റുകളില്‍ പിഴവുകളില്ലാത്ത പ്രകടനം നടത്തി. ഇന്തോനേഷ്യയുടെ മാര്‍ക്കസ് ഗിഡിയോണ്‍, കെവിന്‍ സുകാമുല്‍ജോ ജോഡിയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. പ്രീക്വാര്‍ട്ടറില്‍ ലോക ചാമ്പ്യന്മാരെ വീഴ്ത്തിയ ഇന്ത്യ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെയും പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്.

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിന് ആദ്യ ജയം, തോല്‍വി തുടര്‍ന്ന് ഒഡീഷഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിന് ആദ്യ ജയം, തോല്‍വി തുടര്‍ന്ന് ഒഡീഷ

Satwiksairaj RankireddyandChirag Shetty

പിവി സിന്ധുവും സൈന നേവാളും ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളെല്ലാം ചാമ്പ്യന്‍ഷിപ്പില്‍നിന്നും നേരത്തെ പുറത്തായിരുന്നു. ക്വാര്‍ട്ടറില്‍ സിന്ധു തായ്‌വാന്റെ തായ് സു യിങ്ങിനോട് തോറ്റു. സ്‌കോര്‍ 16-21, 26-24, 17-21. സൈന നേവാള്‍ കൊറിയയുടെ കൗമാരതാരം ആന്‍ സി യങ്ങിനോടാണ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 20-22, 21-23. പുരുഷ സിംഗിള്‍സ് താരങ്ങളും ടൂര്‍ണമെന്റില്‍ മികവുകാട്ടിയില്ല.

Story first published: Sunday, October 27, 2019, 9:45 [IST]
Other articles published on Oct 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X