പാരിസ്: ഇന്ത്യയുടെ യുവ ബാഡ്മിന്റണ്‍ താരങ്ങളായ സാത്വിക് സായ്രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപ്പണില്‍ തകര്‍പ്പന്‍ വിജയത്തോടെ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ലോക ചാമ്പ്യന്മാരായ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സന്, ഹേന്ദ്ര സെതിയവാന്‍ സഖ്യത്തെയാണ് അട്ടിമറിച്ചത്. സ്കോര്‍ 21-18, 18-21, 21-13. ലോക ചാമ്പ്യന്മാര്ക്കെതിരെ ഗംഭീര പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തു.
ലോക പതിനൊന്നാം റാങ്കുകാരായ ഇന്ത്യന്‍ ജോഡികള്‍ ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിന്റെ അവസാന പോയന്റുകളില്‍ പിഴവു വന്നെങ്കിലും നിര്‍ണായകമായ മൂന്നാം സെറ്റില്‍ എതിരാളികളെ നിഷ്പ്രഭരാക്കി. 2013, 2015, 2019 വര്‍ഷങ്ങളില്‍ ലോക ചാമ്പ്യന്മാരായ ജോഡികളാണ് ഇന്തോനേഷ്യയുടേത്. ക്വാര്‍ട്ടറില്‍ ഡെന്മാര്ക്കിന്റെ കിം അസ്ട്രപ്, ആന്‍ഡ്രേസ് സ്കാറപ് സഖ്യമാണ് ഇന്ത്യയുടെ എതിരാളി.
ഐഎസ്എല്‍; ആദ്യ ജയം തേടി എടികെ, അരങ്ങേറ്റത്തിനൊരുങ്ങി ഹൈദരാബാദ്
ഇന്ത്യന്‍ വനിതാ താരങ്ങളായ പിവി സിന്ധുവും സൈന നേവാളും സിംഗിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഡെന്മാര്ക്കിന്റെ ലൈന്‍ ഹോജ്മാര്‍ക്ക് കേഴ്സ്ഫീഡിറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സൈനയുടെ കുതിപ്പ്. സ്കോര്‍ 21-10,21-11. സിംഗപ്പൂരിന്റെ ജിയാ മിന് യിയോയൊണ് സിന്ധു പരാജയപ്പെടുത്തിയത്. ലോക ചാമ്പ്യയായ സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയം സ്വന്തമാക്കി. സ്കോര്‍ 21-10,21-13.