പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷ കാത്ത് പിവി സിന്ധുവും സൈന നെഹ്്വാളും പ്രീ ക്വാര്‍ട്ടറില്‍. ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനക്കാരിയായ സൈന 27ാം സ്ഥാനത്തുള്ള ഡെന്മാര്ക്കിന്റെ ലൈന്‍ ഹോജ്മാര്‍ക്ക് കേഴ്സ്ഫീഡിറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സൈനയുടെ കുതിപ്പ്. രണ്ട് സെറ്റിലും ആധികാരിക ജയമാണ് സൈന നേടിയത്. സ്കോര്‍ 21-10,21-11.
പ്രീ ക്വാര്‍ട്ടറില്‍ 16ാം സ്ഥാനക്കാരിയായ ദക്ഷിണ കൊറിയയുടെ സീ യങ് ആനാണ് സൈനയുടെ എതിരാളി. ആദ്യ റൗണ്ടില്‍ ഹോങ്കോങ്ങിന്റെ ങാന്‍ യി ചെങ്ങിനെ 23-21,21-17 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് സൈന രണ്ടാം റൗണ്ടില്‍ കടന്നത്.
ദിയോദാര്‍ ട്രോഫി ടീമുകളെ വിഹാരിയും പാര്‍ഥിവും ഗില്ലും നയിക്കും
അതേ സമയം ആറാം സ്ഥാനക്കാരിയായ സിന്ധു 26ാം സ്ഥാനക്കാരിയായ സിംഗപ്പൂരിന്റെ ജിയാ മിന് യിയോയൊണ് പരാജയപ്പെടുത്തിയത്. ലോക ചാമ്പ്യയായ സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിലും സിന്ധുവിന് വെല്ലുവിളി ഉയര്‍ത്താന്‍ ജിയാ മിന്നിന് സാധിച്ചില്ല. സ്കോര്‍ 21-10,21-13.
സ്പാനിഷ് സൂപ്പര്‍ താരം കരോളിന മാരിനും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 17ാം സ്ഥാനക്കാരിയായ മാരിന് മൂന്നാം സ്ഥാനക്കാരിയായ ജപ്പാന്റെ നസോമി ഒക്കുഹാരയെ അട്ടിമറിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ശക്തമായ പോരാട്ടം കണ്ടെങ്കിലും നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മാരിന്റെ ജയം. സ്കോര്‍ 21-18,21-17.