For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍; സൈനയും സിന്ധുവും ശ്രീകാന്തും സെമി കാണാതെ പുറത്തായി

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സിംഗിള്‍സ് പോരാട്ടങ്ങള്‍ അവസാനിച്ചു. പിവി സിന്ധു, സൈന നേവാള്‍, കെ ശ്രീകാന്ത് എന്നിവര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതോടെയാണിത്. ലോക ഒന്നാം നമ്പര്‍ താരം തായ്‌വാന്റെ തായ് സൂ യിങ്ങിനോട് 20-22, 11-21 എന്ന നിലയിലാണ് സൈനയുടെ തോല്‍വി. സൈനയ്ക്ക് പിന്നാലെ മറ്റു താരങ്ങളും ക്വാര്‍ട്ടറില്‍ പുറത്തായി.

pv-sindhu-saina12

പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 13-5 എന്ന മേല്‍ക്കൈയുമായി ഇറങ്ങിയ തായ് സൂവിനോട് ആദ്യ സെറ്റിലൊഴികെ സൈനയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. തന്റെ സ്വതസിദ്ധമായ ഷോട്ടുകളിലൂടെ തായ് സൂ ലോക ഒന്നാം നമ്പറിന്റെ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റില്‍ സൈനയ്ക്ക് ലഭിച്ച സെറ്റ് പോയന്റും മുതലെടുക്കാനായില്ല. രണ്ടാം സെറ്റില്‍ തുടക്കംമുതല്‍ പിന്നിലായ സൈന ഒരു ഘട്ടത്തിലും പോരാട്ടവീര്യം പ്രകടിപ്പിച്ചതുമില്ല.

ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേത്രി പി വി സിന്ധു 13-21, 16-21 എന്ന സ്‌കോറിന് ചൈനീസ് താരം ഹി ബിങ്ജിയാവോയോടാണ് തോറ്റത്. ലോക രണ്ടാം റാങ്കുകാരിയായതിന്റെ തൊട്ടുപിന്നാലെ സിന്ധുവിന്റെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. ജപ്പാന്‍ ഓപ്പണിലും ഡെന്മാര്‍ക്ക് ഓപ്പണിലും തുടക്കത്തില്‍തന്നെ പുറത്തായ സിന്ധു ഒരിക്കല്‍ക്കൂടി നിരാശജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്.

നിലവിലെ ചാമ്പ്യന്‍ കെ ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടോയോട് 16-21, 19-21 എന്ന സ്‌കോറിനും തോറ്റു. ഡെന്മാര്‍ക്ക് ഓപ്പണ്‍ സെമിയിലും ശ്രീകാന്ത് ഇതേ താരത്തോട് അടിയറവ് പറഞ്ഞിരുന്നു. രണ്ടാം സെറ്റിലൊഴികെ ശ്രീകാന്തിന് മികവുകാട്ടാനായില്ല. അതേസമയം, ഇന്ത്യന്‍ പ്രതീക്ഷയായി ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീം സെമിയിലെത്തിയിട്ടുണ്ട്. സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി, ചീരാഗ് ഷെട്ടി സഖ്യം ഇന്ത്യയുടെ തന്നെ മനി അത്രി, സുമീത് റെഡ്ഡി സഖ്യത്തെ 21-17, 21-11 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്.

Story first published: Saturday, October 27, 2018, 10:28 [IST]
Other articles published on Oct 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+