Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍; പി കശ്യപും കെ ശ്രീകാന്തും ആദ്യ റൗണ്ടില്‍ പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും ഇന്ത്യന്‍ താരങ്ങളായ പി കശ്യപും കെ ശ്രീകാന്തും ആദ്യ റൗണ്ടില്‍ പുറത്തായി. ഹോങ്കോങ് താരം ആഗ്നസ് എന്‍ജിയോട് തോറ്റാണ് കശ്യപ് പുറത്തായത്. സ്‌കോര്‍ 21-11, 21-9. മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയോടെയെത്തിയ കശ്യപിന് രണ്ട് റൗണ്ടിലും താളം കണ്ടെത്താനായില്ല. പൊരുതാതെയാണ് ഇന്ത്യന്‍താരം ആദ്യ റൗണ്ടില്‍ മടക്കടിക്കറ്റ് വാങ്ങിയത്.

മറ്റൊരു മത്സരത്തില്‍ കെ ശ്രീകാന്തും തോല്‍വിയോടെ മടങ്ങി. തായ് വാന്‍ താരം ചോ ടിയെന്‍ ചെന്നിനോടാണ് ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍ 15-21, 21-7, 21-14 ആദ്യ സെറ്റ് സ്വന്തമാക്കിയ ശ്രീകാന്ത് രണ്ടാം സെറ്റില്‍ എതിരാളിക്കെതിരെ തീര്‍ത്തും നിറംമങ്ങി. നിര്‍ണായകമായ മൂന്നാം സെറ്റിലും തുടക്കംമുതല്‍ പിന്നിലായ ഇന്ത്യന്‍ താരത്തിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.

srikanth

ഇന്ത്യന്‍ യുവതാരം സമീര്‍ വര്‍മയും ഫ്രഞ്ച് ഓപ്പണില്‍ തോറ്റു. ജാപ്പനീസ് താരം കെന്റാ നിഷിമോട്ടോയോട് 20-22, 21-18, 21-18 എന്ന സ്‌കോറിനാണ് സമീര്‍ കീഴടങ്ങിയത്. ആദ്യ സെറ്റിലെ വിജയത്തിനുശേഷം രണ്ട് സെറ്റിലും പൊരുതിയെങ്കിലും സമീറിന് അവസാന പോയന്റുകളില്‍ പിഴച്ചു. മിക്‌സഡ് ഡബിള്‍സില്‍ സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ സഖ്യവും ആദ്യ റൗണ്ടില്‍ തോറ്റു. നാലാം സീഡ് കൊറിയയ്‌ക്കെതിരാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. സ്‌കോര്‍ 21-17, 21-18.

Story first published: Wednesday, October 23, 2019, 17:50 [IST]
Other articles published on Oct 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+