Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ലോകചാമ്പ്യന് ആജീവനാന്ത വിലക്ക്

ദുബായ്: ജൂനിയര്‍ ബാഡ്മിന്റണ്‍ മുന്‍ ലോക ചാമ്പ്യന്‍ മലേഷ്യയുടെ സുല്‍ക്കാദ്‌ലി സുല്‍ക്കിഫ്‌ലിയെയും താന്‍ ചുങ് സേങ്ങിനെയും വിലക്കാന്‍ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ തീരുമാനിച്ചു. ഒത്തുകളിയുടെ പേരിലാണ് ഇരുവര്‍ക്കും വിലക്ക് ലഭിച്ചത്. സുല്‍ക്കിഫ്‌ലിയെ ഇരുപത് വര്‍ഷവും താന്‍ ചുങ് സേങ്ങിനെ 15 വര്‍ഷത്തെക്കും വിലക്കി.

ഇതോടെ ഇരുവരുടെയം കരിയര്‍ അവസാനിച്ചു. ഇരുവരും ഒത്തുകളി നടത്തി മത്സരഫലം അട്ടിമറിക്കാന്‍ കൂട്ടുനിന്നായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതല്‍ സസ്‌പെന്‍ഷനിലാണ്. നാലു മത്സരങ്ങളില്‍ വാതുവെപ്പുകാര്‍ക്കുവേണ്ടി ഒത്തു കളിച്ചെന്നാണ് സുല്‍ക്കിഫ്‌ലിക്കെതിരായ കണ്ടെത്തല്‍.

zulfadli

സുല്‍ക്കിഫ്‌ലി 25,000 ഡോളറും, താന്‍ 15,000 ഡോളറും പിഴയൊടുക്കുകയും വേണം. വിലക്ക് വന്നതോടെ ബാഡ്മിന്റണുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്നും ഇവര്‍ക്ക് പങ്കാളികളാകാന്‍ കഴിയില്ല. 2011ല്‍ ഡെന്‍മാന്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെനെ തോല്‍പ്പിച്ച് ജൂനിയര്‍ ലോക ചാമ്പ്യന്മായിരുന്നു സുല്‍ക്കിഫ്‌ലി. ഇദാത്യമായല്ല ബാഡ്മിന്റണ്‍ ഫെഡറേഷന്‍ കളിക്കാര്‍ക്കെതിരെ വിലക്കുമായി രംഗത്തിറങ്ങുന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ മലേഷ്യയുടെ ലീ ചോങ് വെയി ഉള്‍പ്പെടെയുള്ളവര്‍ വിലക്കിന്റെ ചൂടറിഞ്ഞിട്ടുണ്ട്.

Story first published: Thursday, May 3, 2018, 8:54 [IST]
Other articles published on May 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+