വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെച്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍; ഇന്ത്യന്‍ താരം ലക്ഷ്യം സെന്‍ സെമി ഫൈനലില്‍

അല്‍മെരെ: ഡെച്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരം ലക്ഷ്യ സെന്‍ സെമി ഫൈനലില്‍ കടന്നു. ഇന്ത്യയുടെ തന്നെ ബിഎം രാഹുല്‍ ഭരദ്വാജിനെയാണ് ലക്ഷ്യ ക്വാര്‍ട്ടറില്‍ മറികടന്നത്. സ്‌കോര്‍ 21-9, 21-16. 37 മിനിറ്റിനുള്ളില്‍ ലക്ഷ്യ മത്സരം സ്വന്തമാക്കി. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യനും യൂത്ത് ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവുമായ ലക്ഷ്യ കഴിഞ്ഞമാസം ബെല്‍ജിയം ഓപ്പണില്‍ കിരീടം നേടിയിരുന്നു.

lakshya-sen

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; മേരി കോം സെമിയില്‍ പുറത്ത് ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; മേരി കോം സെമിയില്‍ പുറത്ത്

ആദ്യ സെറ്റില്‍ 6-0 എന്ന നിലയില്‍ ലീഡെടുത്തശേഷമാണ് ലക്ഷ്യ എതിരാളിക്ക് പോയന്റ് നല്‍കിയത്. 11-3 മുന്നില്‍ കടന്നതോടെ ജയം അനായാസമാകുമെന്ന് തോന്നിച്ചു. എന്നാല്‍, തുടര്‍ച്ചയായി പോയന്റ് നേടിയ രാഹുല്‍ 13-8 എന്ന നിലയിലെത്തിയെങ്കിലും ലക്ഷ്യയുടെ മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 6 തുടര്‍ പോയന്റുകള്‍ നേടിയ ലക്ഷ്യം 18-8 എന്ന നിലയില്‍ ലീഡ് ഉയര്‍ത്തിയതോടെ സെറ്റ് സ്വന്തമാവുകയും ചെയ്തു.

രണ്ടാമത്തെ സെറ്റില്‍ രാഹുല്‍ 4-2 എന്ന സ്‌കോറില്‍ മുന്നിലെത്തിയിരുന്നു. മടങ്ങിവന്ന ലക്ഷ്യ 11-6ന് എതിരാളിയെ പിന്നിലാക്കി. തിരിച്ചുവരാനുള്ള രാഹുലിന്റെ ശ്രമങ്ങള്‍ പിന്നീട് ഫലവത്തായില്ല. രണ്ടാമത്തെ സെറ്റിലാണ് രാഹുല്‍ അല്‍പമെങ്കിലും പോരാട്ടവീര്യം പ്രകടിപ്പിച്ചത്.

Story first published: Saturday, October 12, 2019, 11:44 [IST]
Other articles published on Oct 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X