Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെന്മാര്‍ക്ക് ഓപ്പണ്‍; ലോക രണ്ടാം നമ്പര്‍ താരത്തെ അട്ടിമറിച്ച് സൈന നേവാള്‍ ക്വാര്‍ട്ടറില്‍

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍താരം സൈന നേവാള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗൂച്ചിയെ നേരിട്ടുള്ള സെറ്റില്‍ അട്ടിമറിച്ചാണ് സൈനയുടെ മുന്നേറ്റം. സമീപകാലത്തെ ഫോമിലല്ലാതിരുന്ന സൈനയുടെ മികച്ച വിജയങ്ങളിലൊന്നാണിത്. സ്‌കോര്‍ 21-15, 21-17.

എട്ടുതവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ യമാഗൂച്ചിക്കെതിരെ സൈനയുടെ രണ്ടാമത്തെ മാത്രം വിജയമാണിത്. കഴിഞ്ഞ ആറു തവണയും സൈന ജാപ്പനീസ് താരത്തിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. ഏറ്റവുമൊടുവില്‍ മലേഷ്യന്‍ ഓപ്പണില്‍ മുഖാമുഖമെത്തിയപ്പോള്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. റാങ്കിങ്ങിലെ ആദ്യ പത്തില്‍ നിന്നും പുറത്തായ സൈനയ്ക്ക് തിരിച്ചുവരാനുള്ള അവസരംകൂടിയാണിത്. മറ്റൊരു ജാപ്പനീസ് താരമായ നൊസോമി ഒകുഹാരയായിരിക്കും സൈനയുടെ ക്വാര്‍ട്ടറിലെ എതിരാളി.

v

നേരത്തെ, ഇന്ത്യയുടെ മുന്‍നിരതാരം പി.വി. സിന്ധു ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായിയിരുന്നു. അമേരിക്കയുടെ ബെയ്വന്‍ സാങ്ങിനോട് (17-21, 21-16, 18-21) എന്ന സ്‌കോറിനാണ് സിന്ധുവിന്റെ തോല്‍വി. അതേസമയം, കെ ശ്രീകാന്ത്, സമീര്‍ വര്‍മ എന്നിവര്‍ക്കാപ്പം വനിതാ ഡബിള്‍സ് താരങ്ങളും ഇന്ത്യന്‍ പ്രതീക്ഷയായി ഡെന്മാര്‍ക്ക് ഓപ്പണില്‍ അടുത്ത റൗണ്ടില്‍ കടന്നിട്ടുണ്ട്.

Story first published: Thursday, October 18, 2018, 16:57 [IST]
Other articles published on Oct 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+