കോപ്പന്‍ഹേഗന്‍: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍താരങ്ങളായ സൈന നേവാളും കെ ശ്രീകാന്തും സെമിയില്‍ കടന്നു. ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയെ 17-21, 21-16, 21-12 എന്ന സ്കോറിനാണ് വനിതാ സിംഗിള്‍സില്‍ സൈന വീഴ്ത്തിയത്. പുരുഷ സിംഗിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ താരമായ സമീര്‍ വര്‍മയെ 22-20, 19-21, 23-21 എന്ന സ്കോറിന് ശ്രീകാന്ത് തോല്‍പ്പിച്ചു.
ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഫോമില്‍ കളിക്കുന്ന സൈന ഒകുഹാരയ്ക്കെതിരെ ആദ്യ സെറ്റില്‍ തോല്‍വി വഴങ്ങിയിട്ടും ശക്തമായി തിരിച്ചുവരികയായിരുന്നു. എതിരാളിയുടെ പിഴവുകളും സൈനയുടെ വിജയത്തിന് നിര്‍ണായകമായി. കൊറിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈനയെ വീഴ്ത്തിയ ഒകുഹാരയോടെ പകരംവീട്ടാനും ഇതിലൂടെ സൈനയ്ക്കു സാധിച്ചു.
നിലവിലെ ചാമ്പ്യന്‍ കെ ശ്രീകാന്ത് സ്വന്തം നാട്ടുകാരന് സമീര്‍ വര്‍മയ്ക്കെതിരെ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. 2017ലെ മികവുറ്റ പ്രകടനത്തിനുശേഷം ശ്രീകാന്തിന് ഫോമിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ല. ഡെന്മാര്ക്ക് ഓപ്പണ്‍ നേടിയാല്‍ താരത്തിന്റെ വന്തിരിച്ചുവരവുകൂടിയാകും അത്. ചൈനീസ് സൂപ്പര്‍താരം ലിന്‍ഡാനെ വീഴ്ത്തിയാണ് ശ്രീകാന്ത് നേരത്തെ ക്വാര്‍ട്ടറിലെത്തിയത്.
കരീബിയന്‍സിന്റെ കഥ കഴിക്കാന്‍ കോലിപ്പട വീണ്ടും... ഇനി ഏകദിന നാളുകള്‍, ധോണിയോ പന്തോ?