For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിസ്മയമായി വീണ്ടും പ്രണോയ്... ഇതിഹാസ താരത്തെ അട്ടിമറിച്ച് ക്വാര്‍ട്ടറില്‍, 2017ല്‍ രണ്ടാംതവണ

മലേഷ്യയുടെ ലീയെയാണ് മലയാളി താരം വീഴ്ത്തിയത്

By Manu

കോപ്പന്‍ഹേഗന്‍: ഇന്ത്യയുടെ മലയാളി താരം എച്ച്എസ് പ്രണോയ് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വിസ്മയ വിജയം സ്വന്തമാക്കി. മലേഷ്യയുടെ ഇതിഹാസതാരവും ടൂര്‍ണമെന്റിലെ ഏഴാം സീഡുമായ ലീ ചോങ് വെയിയെയാണ് 14ാം സീഡായ പ്രണോയ് ഞെട്ടിച്ചത്.

1

ലീക്കെതിരായ ജയത്തോടെ പ്രണോയ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് മലേഷ്യന്‍ സൂപ്പര്‍ താരത്തിനെതിരേ മലയാളി താരം വെന്നിക്കൊടി പാറിക്കുന്നത്. നേരത്തേ ഇന്തോനേഷ്യ ഓപ്പണിലും ലീയെ പ്രണോയ് നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചിരുന്നു.

2

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീക്വാര്‍ട്ടറില്‍ പ്രണോയ്ക്ക് ജയത്തിനായി നന്നായി പൊരുതേണ്ടിവന്നു. ആദ്യ ഗെയിം പ്രണോയ് 21-17നു സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ 34 കാരനായ ലീ ശക്തമായ തിരിച്ചുവരവ് നടത്തി. പ്രണോയിയെ നിഷ്പ്രഭനാക്കി 11-21നാണ് രണ്ടാം ഗെയിം ലീ വരുതിയിലാക്കിയത്.

നിര്‍ണായകമായ മൂന്നാം ഗെയിമിയില്‍ ഒരു ഘട്ടത്തില്‍ ലീ 10-13നു ലീഡ് ചെയ്തങ്കിലും പ്രണോയ്ക്ക് തോല്‍ക്കാന്‍ മനസ്സുണ്ടായിരുന്നില്ല. 21-19ന് ഗെയിമും മല്‍സരവും പ്രണോയ് സ്വന്തമാക്കുകയായിരുന്നു. മല്‍സരഫലത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രണോയ് പ്രതികരിച്ചു. 10-13നു പിന്നില്‍ നിന്ന ശേഷം തിരിച്ചുവരാന്‍ കഴിഞ്ഞത് അവിസ്മരണായമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 20, 2017, 16:25 [IST]
Other articles published on Oct 20, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+