Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചൈനയില്‍ കിരീടം നിലനിര്‍ത്താന്‍ സിന്ധുവിനായില്ല, ക്വാര്‍ട്ടറില്‍ കാലിടറി... നടന്നത് വന്‍ അട്ടിമറി

ബെയ്ജിങ്: ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം തേടിയിറങ്ങിയ ഇന്ത്യന്‍ വനിതാ സൂപ്പര്‍ താരം പിവി സിന്ധുവിന് ക്വാര്‍ട്ടറില്‍ തോല്‍വി. ആതിഥേയരുടെ കൗമാര താരം ഗാവോ ഫെഞ്ജിയാണ് ലോക രണ്ടാം റാങ്കുകാരിയായ സിന്ധുവിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അട്ടിമറിച്ചത്.നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. സ്‌കോര്‍: 11-21, 10-21. സിന്ധുവിന്റെ പുറത്താവലോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ സാന്നിധ്യം അവസാനിച്ചു. മലയാളി താരം എച്ച്എസ് പ്രണോയ്, വനിതാ താരം സൈന നെഹ്‌വാള്‍ എന്നിവര്‍ രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായിരുന്നു.

a

കോര്‍ട്ടില്‍ ഫെഞ്ജിയുടെ മിന്നല്‍ നീക്കങ്ങള്‍ക്കും വേഗമേറിയ സ്‌ട്രോക്കുകള്‍ക്കും മുന്നില്‍ സിന്ധു പതറിപ്പോവുകയായിരുന്നു. മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കാതെയാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. ലോക റാങ്കിങില്‍ നിലവില്‍ 89ാം സ്ഥാനത്താണ് ഫെഞ്ജി.

2

19 കാരി മല്‍സരത്തിന്റെ തുടക്കം മുതല്‍ അപാര ഫോമിലായിരുന്നു. തുടര്‍ച്ചയായി ഏഴു പോയിന്റുകള്‍ കരസ്ഥമാക്കി ആദ്യ ഗെയിമില്‍ 14-11ന് മുന്നിലെത്തിയ ഫെഞ്ജിയെ തടുക്കാന്‍ സിന്ധുവിനായില്ല. രണ്ടാം ഗെയിമിലും സ്ഥിതി ഇതുതന്നെയായിരുന്നു. തുടക്കത്തില്‍ തന്നെ 7-2ന് മുന്നില്‍ കടന്ന ചൈനീസ് താരം പിന്നെ തിരിഞ്ഞുനോക്കിയില്ല. സ്‌കോര്‍ 10-6ആക്കി സിന്ധു തിരിച്ചുവരാനുള്ള ചെറിയൊരു ശ്രമം നടത്തിയെങ്കിലും ഫെഞ്ജി സ്‌കോര്‍ 16-7 ആക്കി വിജയമുറപ്പിച്ചു.

Story first published: Friday, November 17, 2017, 16:19 [IST]
Other articles published on Nov 17, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+